Your Image Description Your Image Description
Your Image Alt Text

വർണ്ണങ്ങളുടെ മഹോത്സവമായ ഹോളി ആഘോഷങ്ങളില്‍ ആറാടി വടക്കേ ഇന്ത്യ. മഥുരയിലെയും വൃന്ദാവനിലെയും ആഘോഷങ്ങള്‍ നേരത്തെ തുടങ്ങി. ഇന്നലെ നടന്ന ഛോട്ടി ഹോളി ആഘോഷങ്ങളില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. പ്രായഭേദമന്യേ നിറങ്ങള്‍ വാരിതൂകിയും ഭാംഗ് കുടിച്ചും വടക്കേ ഇന്ത്യക്കാര്‍ ആഘോഷം തുടങ്ങിക്കഴിഞ്ഞു.

എല്ലാ ആഘോഷങ്ങളെയും പോലെ കുട്ടികള്‍ക്ക് ഹോളിയെന്നാല്‍ നല്ല ഓര്‍മകളാണ്. നിറങ്ങള്‍ വാരിയെറിയുക മാത്രമല്ല കാലത്തിന് അനുസരിച്ച് വെള്ളം ചീറ്റുന്നതും കളര്‍ ബോളുകള്‍ പൊട്ടിക്കാന്‍ പറ്റുന്നതുമായ കളിപ്പാട്ടങ്ങളും കുട്ടികള്‍ക്കായി ഉണ്ട്. യഥാര്‍ഥ ഹോളി ഇന്നാണെങ്കിലും ഇന്നലെത്തെ ഛോട്ടി ഹോളിയിലൂടെയാണ് ഉത്തരേന്ത്യയില്‍ ആഘോഷങ്ങള്‍ അതിന്‍റെ ഉച്ചസ്ഥായിയിലെത്തിയത്.

ഹോളി കാ ദഹന്‍, ഛോട്ടി ഹോളി എന്നാണ് വിളിപ്പേര്. ആളുകള്‍ മധുരപലഹാരം വിതരണം ചെയ്യുകയും തീക്കുണ്ഡത്തിന് ചുറ്റും നൃത്തം വയ്ക്കുകയും ചെയ്യും. ഹോളി ദിനത്തിലെ ആഘോഷങ്ങളെ രംഗ്‌വാലി ഹോളി എന്നാണ് വിശേഷിപ്പിക്കുക. അതിര് കാക്കുന്ന ജവാന്‍മാര്‍ മുതല്‍ രാജ്യത്തോട്ടാകെ ഹോളി ആഘോസഹിക്കുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *