Your Image Description Your Image Description

വയനാട്: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് വിദ്വേഷപ്രചാരണം നടത്തിയ യൂട്യൂബർക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു . വൈത്തിരി പൊലീസാണ് കേസെടുത്തത് .

കെ ജാമിദ എന്ന യൂട്യൂബർക്കെതിരെയാണ് വിദ്വേഷ പ്രചാരണത്തിന് കേസെടുത്തത്. ജാമിദ ടീച്ചർ ടോക്‌സ് എന്ന യൂട്യൂബ് ചാനലിലൂടെ വിദ്വേഷ പ്രചാരണം നടത്തിയതിനാണ് കേസ്. വ്യാജപ്രചരണത്തിലൂടെ ഇരുമതവിഭാഗങ്ങൾ തമ്മിൽ ഐക്യം തകർക്കാൻ ശ്രമമുണ്ടായതായി പൊലീസ് എഫ്ഐആറിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *