Your Image Description Your Image Description

ഒടുവിൽ വത്തിക്കാൻ വടിയെടുത്തപ്പോൾ വിമതർക്ക് ഓശാന പാടുന്ന എറണാകുളം അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂരിന് അനുസരിക്കാനറിയാം . ഇന്ന് മാർ ബോസ്കോ പുത്തൂർ ആദ്യമായി സിനഡ് കുർബാന ചൊല്ലി മാതൃക കാട്ടി .

കോലഞ്ചേരി ക്യൂൻമേരീസ് ഇടവക പള്ളിയിലാണ് പരിശുദ്ധ മാർപാപ്പയും സീറോ മലബാർ സഭയും അനുശാസിക്കുന്ന ഏകീകൃത കുർബാന അർപ്പിച്ചത് . അപ്പോൾ മനസ്സിലാകാത്തതുകൊണ്ടല്ല മനസ്സിലാകാത്തത് കൊണ്ടല്ല, മനസ്സ് ഇല്ലാത്തത് കൊണ്ടാണ് ഏകീകൃത കുർബാന അർപ്പിക്കാതിരുന്നത് .

പൗരസ്ത്യ സുറിയാനി സഭ കൽദായസുറിയാനി കുടുംബത്തിൽ ആണെന്ന ബോധമില്ല വിമതർക്ക് . ഉത്ഥിതനായ മിശിഹായാണ് ആരാധനയുടെ കേന്ദ്രം . ബലി അർപ്പിക്കാനുള്ള ഇടം മാത്രമല്ല, ത്രിത്വത്തിൻ്റെ ആവാസ സ്ഥലമാണ് മദ്ബഹ .

60 വർഷത്തെ പാരമ്പര്യം സൂക്ഷിക്കണമെന്ന് പറയുന്നവർക്ക് അതിനും ഏറെ മുൻപുള്ള പാരമ്പര്യം അറിയില്ല. കൽദായവത്ക്കരണം എന്ന് ഘോഷിക്കുന്നവർക്ക് പോർച്ചുഗീസ് വത്ക്കരണം അറിയില്ല. പൗരസ്ത്യ സുറിയാനി സഭ എന്ന സിറോ മലബാർ സഭയുടെ വിശുദ്ധപാരമ്പര്യങ്ങളും തനിമയും ആരാധനക്രമചൈതന്യവും നഷ്ടപ്പെടാതെ അടുത്ത തലമുറയ്ക്ക് കൈമാറാൻ വേണ്ടി ജീവനും ജീവിതവും ബലികഴിച്ച പല പുണ്യആത്മാക്കളുടെയും ചങ്കിൽ ചവിട്ടി നിന്ന് കൊണ്ടാണ് ഈ വിമത പ്രകടനം നടത്തുന്നതെന്നോർക്കണം .

പള്ളി എന്ന് പറയുന്നത് ആരും ജന്മം കൊണ്ട് നേടിയതോ ആരുടെയും കുടുംബസ്വത്തോ അല്ല. പരിശുദ്ധ കുർബാന ആരുടെയും അവകാശമോ യോഗ്യതയോ അല്ല. തിരുസഭയാണ് കുർബാനയുടെ അവകാശി. ഓരോ കൂദാശകളും ആ അമ്മയുടെ ദാനമാണ്. പട്ടം കിട്ടിയ മഹാൻ ആണെങ്കിലും, മാമോദീസ മുങ്ങിയ മഹാൻ ആണെങ്കിലും സഭയിൽ അനുസരണയോടെ നിന്ന് ത്രിത്വത്തെ ആരാധിക്കാൻ ഉള്ള എളിമയും വിശ്വാസബോധ്യവും വേണം.

തക്സയിൽ പറയുന്നത് അനുസരിക്കാൻ കഴിയില്ല, തിരുസഭ ഇല്ലിസിറ്റ് ആക്കിയ കുർബാന മതി – എന്നൊക്കെയുള്ളവർക്ക് ഈ സഭയിലെ അംഗമാണന്ന് പറയാൻ എന്ത് യോഗ്യതയാണുള്ളത്. കുർബാന ക്രമം പാലിക്കാനുള്ളതാണ്, ഏതു വിമതൻ ആണെങ്കിലും സഭ പറഞ്ഞാൽ അനുസരിക്കണം.

മാർസ്ലീവ കണ്ടാൽ ചെകുത്താൻ കുരിശ് കണ്ട പോലെയാണ് വിമതന്മാർ . പള്ളികാര്യം അത് തോന്നിവാസം, അവിടെ മാത്രം ചോദ്യം ചെയ്യലുകൾ, പ്രകടനങ്ങൾ, പ്രതിഷേധങ്ങൾ. നിർത്തിക്കൂടെ ഈ ദൈവനിന്ദ.
ഉറങ്ങുന്നവരെ ഉണർത്താം , ഉറക്കം നടിക്കുന്നവരെ എടുത്ത് വെള്ളത്തിലിട്ടാലും ഉണരില്ല ,

Leave a Reply

Your email address will not be published. Required fields are marked *