Your Image Description Your Image Description

ഡൽഹിയിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ ഉണ്ടായതിന് സമാനമായി കേരള സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുനേരെയും ബിജെപിയുടെ വേട്ടയാടൽ ഉണ്ടാകാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ആശങ്ക പങ്കുവച്ചു .

ഒരു ന്യൂസ് ചാനലിനോട് നൽകിയ അഭിമുഖത്തിൽ സംസാരിക്കുമ്പോഴാണ് ഈ ആശങ്ക പങ്കുവച്ചത് . ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിൽ ഏത് സാഹചര്യവും വരാം. എന്തൊക്കെ കടന്നാക്രമണങ്ങൾ ഉണ്ടായാലും അവയെ എല്ലാം അതിജീവിക്കുമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു ,

കേജ്‌രിവാളിന്റെ അറസ്റ്റ് ആരെയും അറസ്റ്റുചെയ്യുമെന്നുള്ള മുന്നറിയിപ്പാണ് .സംഘടനാപരാമായും മറ്റുമുളള പ്രവർത്തനങ്ങൾ പരിശോധിച്ചപ്പോൾ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വൻ വിജയം നേടുമെന്നാണ് പ്രതീക്ഷ.

രാജ്യത്ത് സി എ എ നടപ്പാക്കുന്നതിലൂടെ ഒരുവലിയ ജനവിഭാഗത്തെ രണ്ടാം പൗരന്മാരാക്കി മാറ്റുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നതെന്നും ഇത് വളരെ ഗൗരവമുള്ള ഒരു വിഷയമാണെന്നും ഗോവിന്ദൻ മാസ്റ്റർ കുറ്റപ്പെടുത്തി .

ഗോവിന്ദൻ മാസ്റ്ററുടെ ഈ ആശങ്കയാണ് കഴിഞ്ഞ ദിവസം പി സി ജോർജ്ജ് പറഞ്ഞത് . കെജ്രിവാൾ അകത്തുപോയതുപോലെ മുഖ്യമന്ത്രി പിണറായി വിജയനേയും അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുമെന്നാണ് ജോർജ്ജ് പറഞ്ഞത് .

ജോർജ്ജ് വായ് പോയ കോടാലിയാണെങ്കിലും ഇത് അങ്ങനെ തള്ളിക്കളയാനാകില്ല . ബിജെപിയുടെ അജണ്ടകളിലൊന്നാണ് കേരളത്തിൽ ഭരണ പ്രതിസന്ധിയുണ്ടാക്കി തമ്മിലടിപ്പിച്ചു അധികാരം പിടിക്കുകയെന്നത് .

അതിനവർ ആവുന്ന അൻപത്തിയെട്ടടവും പയറ്റുന്നുണ്ട് . കേജരിവാളല്ല , പിണറായി എന്നതുകൊണ്ടും ആപ്പല്ല സിപിഎം എന്നതുകൊണ്ടുമാണ് നേരിട്ടുള്ള ഒരാക്രമണം ഉണ്ടാകാത്തത് . അതുകൊണ്ട് മാത്രമാണ് , വളഞ്ഞിട്ട് ആക്രമിക്കുന്നത് ,

ആദ്യം വിവിധ ആരോപണങ്ങളുന്നയിച്ചു കേന്ദ്ര ഏജൻസികളെകൊണ്ട് അന്വഷണം നടത്തി കുരുക്കാൻ ശ്രമിച്ചു . നടന്നില്ല , പിന്നീട് വരുമാനം മരവിപ്പിച്ചു കഴുത്ത് ഞെരുക്കി , സാമ്പത്തീക പ്രതിസന്ധിയുണ്ടാക്കി , അതിൽ നിന്നും ഏറെക്കുറെ മോചനം ലഭിച്ചപ്പോഴാണ് ഇത്തരത്തിലുള്ള വിരട്ടലുകൾ പരോക്ഷമായി വരുന്നത് .

ഇതിലൊന്നും വിരളുന്നവരല്ല , പിണറായി സർക്കാരും സിപിഎമ്മും , ഇത് ഇനം വേറെയാ . അത് തിരിച്ചറിയാനുള്ള ബോധമൊക്കെ ബിജെപിയ്ക്കുണ്ടെന്നാണ് കരുതുന്നത് .

Leave a Reply

Your email address will not be published. Required fields are marked *