Your Image Description Your Image Description

ന്യൂഡൽഹി: വൈവ പരീക്ഷയ്ക്കിടെ മെഡിക്കൽ വിദ്യാർഥിനിയെ അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സർക്കാർ മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർഥിനിയാണു പരാതി നൽകിയത്.

പ്രാക്ടിക്കൽ വൈവ നടക്കുന്നതിനിടെ വിദ്യാർത്ഥിനിയുടെ അടുത്തേക്കു കസേര വലിച്ചിട്ടിരുന്ന പ്രഫസർ അനാവശ്യമായ ചോദ്യങ്ങൾ‌ ചോദിച്ചു. സാധാരണ അധ്യാപകർ എതിർവശത്തിരുന്നാണ് ചോദ്യങ്ങൾ ചോദിക്കുക. അതിനിടെ ചില രോഗങ്ങളെക്കുറിച്ചു ചോദിച്ച അധ്യാപകൻ ശരീരത്തിൽ സ്പർശിക്കുകയും ചെയ്തു. സഹകരിച്ചില്ലെങ്കിൽ എഴുത്തു പരീക്ഷയിലെ മാർക്കിൽ കുറയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മറ്റു വിദ്യാർഥികൾക്കും ഇയാളിൽ നിന്നു മോശം പെരുമാറ്റം ഉണ്ടായിട്ടുണ്ടെന്നും ഭയം കാരണം ആരും പരാതിപ്പെടുന്നില്ലെന്നും പെൺകുട്ടിയുടെ പരാതിയിൽ‌ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *