Your Image Description Your Image Description
Your Image Alt Text

അടൂര്‍ കോടതി സമുച്ചയം നിര്‍മാണ പ്രവര്‍ത്തികള്‍ വേഗത്തില്‍ പൂര്‍ത്തികരിച്ച് നാടിന് സമര്‍പ്പിക്കുമെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കോടതി സമുച്ചയത്തിന്റെ രണ്ടാംഘട്ട നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദേഹം. 7.71 കോടി രൂപ വിനിയോഗിച്ച് നിര്‍മിക്കുന്ന കോടതി സമുച്ചയത്തില്‍ രണ്ട് നിലകളിലായി കോര്‍ട്ട് റൂം, ഓഫീസ് റൂം, ടൈപ്പിംഗ് പൂള്‍, റെക്കോര്‍ഡ് റൂം,ഫയര്‍ ഫൈറ്റിംഗ് വര്‍ക്ക്, ലിഫ്റ്റ്, കോമ്പൗണ്ട് വാള്‍ തുടങ്ങിയവയാണുള്ളത്. മൂന്ന് നിലകളോടുകൂടിയ കെട്ടിടത്തിന്റെ ഒന്നാം ഘട്ട നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.

ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദ് അധ്യക്ഷത വഹിച്ചു. മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ഡി സജി, ബാര്‍ കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് അഡ്വ.എസ് മനോജ്, ബാര്‍ കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. മണ്ണടി മോഹന്‍, സെക്രട്ടറി അഡ്വ. എം പ്രജി,അഡ്വ. ബിജു വര്‍ഗീസ്, അഡ്വ ആര്‍ വിജയകുമാര്‍, അഡ്വ. സി പ്രകാശ്, അഡ്വ. ജി പ്രവീണ്‍ അഡ്വ.ബി. ഉണ്ണികൃഷ്ണന്‍, ഗവണ്‍മെന്റ് പ്ലീഡര്‍ അഡ്വ. അലക്സാണ്ടര്‍, പിഡബ്ല്യുഡി കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സ്റ്റെമഴ്സണ്‍ തോമസ്, എഇ റീബ ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *