Your Image Description Your Image Description

ഇന്ത്യയിൽ വസന്തം എത്തിച്ചേരുന്നതിന്‍റെയും ശൈത്യകാലം വിട പറയുന്നതിന്‍റെയും ആഘോഷമാണ് വർണ്ണങ്ങളുടെ ഉത്സവമായ ഹോളി. ആഘോഷങ്ങളിൽ പ്രധാനമായും നിറങ്ങൾ ഉപയോഗിച്ച് കളിക്കുക, പാട്ട് പാടുക, നൃത്തം ചെയ്യുക, ഡ്രം അടിക്കുക, മധുര പലഹാരങ്ങൾ ആസ്വദിക്കുക, കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സന്ദർശിക്കുക എന്നിവ ഉൾപ്പെടുന്നു. ഇന്ത്യയിലെ ഒട്ടുമിക്ക ഉത്സവങ്ങളിലെയും പ്രധാന ആഘോഷം സംഗീതവും മധുരപലഹാരങ്ങളും കൈയടക്കുമ്പോൾ, വർണ്ണങ്ങൾ ഹോളിയെ സവിശേഷമാക്കുന്നു. എല്ലാ പ്രായത്തിലുമുള്ള ആളുകൾ വർണ്ണങ്ങൾ ഉപയോഗിച്ച് കളിക്കുന്നത് ആസ്വദിക്കുന്നു. മുഖങ്ങൾ ശോഭയുള്ള നിറങ്ങൾ കൊണ്ട് വരയ്ക്കുക, വാട്ടർ ഗണ്ണും വെള്ളം നിറച്ച ബലൂണുകളും ഉപയോഗിച്ച് സുഹൃത്തുക്കളുടെ നേർക്ക് ചീറ്റുക തുടങ്ങിയവ കുട്ടികളും മുതിർന്നവരും ഉൾപ്പെടെ എല്ലാവരും ആസ്വദിക്കുന്നു.

എന്നാൽ, ഈ വർണ്ണാഭമായ ഉല്സവം അവസാനിക്കുമ്പോൾ, അതുണ്ടാക്കിയ കേടുപാടുകൾ നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടാകാം. ഹോളി വർണ്ണങ്ങൾ നിങ്ങളെയും നിങ്ങളുടെ വാഹനങ്ങളെയും ചിലപ്പോൾ നിങ്ങളുടെ വീടിനുള്ളിൽ പോലും അവശേഷിപ്പിക്കുന്ന പാടുകളും കറകളും നിങ്ങൾ നിരീക്ഷിച്ചിട്ടുണ്ടാകും. ഹോളി ആഘോഷിക്കുമ്പോൾ നിങ്ങളുടെ വീട്ടിലെ വിലപിടിപ്പുള്ള വസ്തുക്കളും വാഹനത്തിന്റെ വിലകൂടിയ ഭാഗങ്ങളും തകരുന്നതും പലപ്പോഴും സംഭവിക്കാറുണ്ട്. അതിനാൽ, തകരാറുകളെക്കുറിച്ച് വിഷമിക്കാതെ ഈ വർണ്ണാഭമായ ഉത്സവം ആഘോഷിക്കാൻ നിങ്ങളെ സഹായിക്കുന്ന പൊടിക്കൈ വിദ്യകൾ അറിയാം.

ഹോളി ആഘോഷവേളയിൽ നിങ്ങളുടെ വീടും വസ്തുക്കളും സംരക്ഷിക്കാനുള്ള വിദ്യകൾ:

  • നിങ്ങളുടെ വീടിന്‍റെ അകത്തും പുറത്തും ആന്‍റി-സ്റ്റെയ്ൻ വാർണിഷ് പ്രയോഗിക്കുക.
  • ആഘോഷം നിങ്ങളുടെ വീടിനുള്ളിലാണെങ്കിൽ, നിങ്ങളുടെ ഫർണിച്ചറുകൾ പഴയ ബെഡ് ഷീറ്റുകൾ കൊണ്ട് മൂടുകയും മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ പ്രത്യേകമായൊരു മുറിയിൽ സൂക്ഷിക്കുകയും ചെയ്യുക.
  • ഡോർ നോബുകളിൽ എണ്ണ അല്ലെങ്കിൽ വാസ്‌ലൈൻ പുരട്ടുക. ആഘോഷത്തിന് ശേഷം നിങ്ങൾക്ക് എളുപ്പത്തിൽ നിറങ്ങൾ നീക്കം ചെയ്യാം.
  • ആഘോഷങ്ങൾ കഴിഞ്ഞാൽ, ബാത്ത്റൂമിൽ നിന്ന് സ്വയം വൃത്തിയാക്കുന്നത് ഒഴിവാക്കുക, പകരം ബാൽക്കണി അല്ലെങ്കിൽ ഗാർഡൻ എന്നിവിടങ്ങളിൽ നിന്ന് നിങ്ങളുടെ കളറുകൾ കഴുകുക.
  • കറകൾ ഒഴിവാക്കാൻ നിങ്ങളുടെ വീടിന്‍റെ തറയിൽ ന്യൂസ്പേപ്പർ നിരത്തുക.

ഹോളി വേളയിൽ വാഹനങ്ങൾ എങ്ങനെ സംരക്ഷിക്കാം :

  • ഹോളി വർണ്ണങ്ങൾ കാരണം വാഹനത്തിന് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ പെയിന്‍റ് ചെയ്ത എല്ലാ ഭാഗങ്ങളിലും വാക്സ് പോളിഷ് പ്രയോഗിക്കുക.
  • ആ ദിവസം നിങ്ങൾ വാഹനം ഉപയോഗിക്കുന്നില്ലെങ്കിൽ, വർണ്ണാഭമായ ആഘോഷവേളയിൽ വാഹനം മൂടിയിടുന്നത് ഉറപ്പാക്കുക.
  • ആ ദിവസം നിങ്ങൾ നിങ്ങളുടെ വാഹനം ഉപയോഗിക്കുകയാണെങ്കിൽ, തെന്നുന്ന റോഡുകളിൽ സ്കിഡ്ഡിംഗ് കാരണം അപകടം ഒഴിവാക്കാൻ ശ്രദ്ധാപൂർവ്വം വാഹനം ഓടിക്കുക.
  • നിങ്ങളുടെ കാറിന്‍റെ പെയിന്‍റിന് തകരാർ വരുത്താവുന്ന ഡിറ്റർജന്‍റിന് പകരം നിങ്ങളുടെ കാർ വൃത്തിയാക്കാൻ കാർ ഷാംപൂ ഉപയോഗിക്കുക.
  • നിങ്ങളുടെ ഫോർ-വീലറിന്‍റെ ഇന്‍റീരിയറുകൾ സംരക്ഷിക്കാൻ പഴയ കർട്ടനുകളും ടവ്വലുകളും ഉപയോഗിക്കുക.

ഹോളി ആഘോഷത്തിൽ നിങ്ങളുടെ ചർമ്മത്തെ എങ്ങനെ സംരക്ഷിക്കാമെന്ന് നോക്കാം

  • വർണ്ണങ്ങൾ ഉപയോഗിച്ച് കളിക്കുന്നതിന് മുമ്പ് ഒലിവ് ഓയിൽ അല്ലെങ്കിൽ വെളിച്ചെണ്ണ തേക്കുക.
  • കെമിക്കൽ കളറുകൾക്ക് പകരം സ്കിൻ-ഫ്രണ്ട്‌ലിയും ഓർഗാനിക് കളറുകളും ഉപയോഗിച്ച് ഹോളി ആഘോഷിക്കുക.
  • നിങ്ങളുടെ ചർമ്മവുമായി വർണ്ണങ്ങളുടെ നേരിട്ടുള്ള കോണ്ടാക്ട് കുറയ്ക്കുന്നതിന് നിങ്ങളുടെ മുഴുവൻ ശരീരത്തെയും പരിരക്ഷിക്കുന്ന വസ്ത്രങ്ങൾ ധരിക്കുക.
  • വർണ്ണങ്ങൾ മൂലമുണ്ടാകുന്ന അസ്വസ്ഥത ഒഴിവാക്കാൻ മോയിസ്ചറൈസർ ഉപയോഗിക്കുക.
  • നിങ്ങളുടെ ചർമ്മത്തെയും നഖങ്ങളെയും സംരക്ഷിക്കുന്നതിന് ശരീരത്തിലുടനീളം കട്ടികൂടിയ സൺസ്ക്രീനും നെയിൽ പോളിഷും ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *