Your Image Description Your Image Description
Your Image Alt Text

”ഞാൻ കോൺഗ്രസുകാരിയാണ്. അതിനാലാണ് വേട്ടയാടപ്പെടുന്നത്”- വിതുമ്പികൊണ്ടാണ് ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലെ ബർകഗാവ് എംഎൽഎ അംബ പ്രസാദ് പറഞ്ഞത്. അത് തന്നെയാണ് കേരളത്തിലും നടക്കുന്നത്

കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിൻ്റെ ഭാഗമായി കോൺഗ്രസ് എംഎൽഎ അംബ പ്രസാദിൻ്റെ ഹസാരിബാഗിലെ വസതിയിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയത് നികൃഷ്ടമെന്നു വിശേഷിപ്പിച്ചു കോൺഗ്രസ് രംഗത്തെത്തി .

ഈ അടുത്ത കാലത്തൊന്നുമല്ല പഴയൊരു പരാതി, 2023ൽ സെൻട്രൽ എൻഫോഴ്‌സ്‌മെൻ്റ് ഏജൻസിയുടെ റാഞ്ചി സോണൽ ഓഫീസിൽ ലഭിച്ച കള്ളപ്പണം വെളുപ്പിക്കൽ പരാതിയുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്. പരിശോധനയ്ക്ക് പിന്നാലെ ഇഡി ഉദ്യോഗസ്ഥർക്കും ബിജെപിക്കുമെതിരെ ആരോപണവുമായി വന്ന അംബ പ്രസാദ് ബിജെപിയിൽ ചേരാൻ തനിക്ക് ക്ഷണം ലഭിച്ചിരുന്നതായും അത് നിരസിച്ചതാണ് റൈഡിനു കാരണമെന്നും വെളിപ്പെടുത്തി.

“വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹസാരിബാഗിൽ നിന്ന് താമര ചിഹ്നത്തിൽ മത്സരിക്കാൻ ബിജെപിയിൽ നിന്ന് ക്ഷണം ലഭിച്ചു. എന്നാൽ ഞാൻ അത് നിരസിച്ചു. ഇതിന് പിന്നാലെയാണ് ഇഡി റെയ്ഡ്. അതിരാവിലെ തന്നെ ഇഡി സംഘമെത്തി. ഒരു ദിവസം മുഴുവൻ മാനസിക പീഡനമായിരുന്നു. അവർ എന്നെ മണിക്കൂറുകളോളം ഒരു സ്ഥലത്ത് തന്നെ നിർത്തി. ഛത്രയിൽ നിന്ന് മത്സരിക്കാൻ ആർഎസ്എസ് നേതാക്കളിൽ നിന്ന് സമ്മർദ്ദമുണ്ടായിരുന്നു”-
ഞാൻ ഈ ഓഫറും നിരസിച്ചു. ഹസാരിബാഗിലെ ശക്തമായ സ്ഥാനാർത്ഥിയാണെന്ന് ഞാൻ എന്ന് ബിജെപിക്ക് അറിയാം. കോൺഗ്രസ് തുടർച്ചയായി വിജയിക്കുന്ന സീറ്റാണ് ബർകഗാവ്. ഞാൻ കോൺഗ്രസുകാരിയാണ്. അതിനാലാണ് വേട്ടയാടപ്പെടുന്നത്”-അംബ പ്രസാദ് പറയുന്നു .
ഇതാണ് ഈ രാജ്യത്തെ സ്ഥിതി. ജനസമിതിയുള്ള കോൺഗ്രസ് പ്രതിനിധികളെ തിരഞ്ഞെപ് പിടിക്കും. എന്നിട്ടു നിരത്തി നിർത്തി മത്സരിക്കാൻ ആർ എസ് എസ് കാർ അല്ലെങ്കിൽ ബി ജെ പി ക്കാർ ആവശ്യപ്പെടും. ഭീഷണിക്കു മുന്നിൽ ഏതു കൊലകൊമ്പൻ എം എൽ എ യും മുട്ട് കുത്തും. ആ ഭീഷണി വക വൈക്കത്തിരുന്നാലോ പിന്നെ അതിരാവിലെ വിളിച്ചു ഉറക്കമുണർത്തുക വീട്ടു പടിക്കൽ വന് നിൽക്കുന്ന ഇ ഡി യോ മറ്റു കേന്ദ്ര ഏജൻസികളോ ആകും. ഇത് ഉത്തരേന്ത്യയിലെ കാര്യം. സമാനമായ അവസ്ഥയാണിപ്പോൾ കേരളത്തിലും. കേരളത്തിൽ കോൺഗ്രസ് മന്ത്രിമാരടക്കം എം എൽ എ മാർ നിരന്നു നിൽക്കുകയാണത്രെ ബി ജെ പിയിൽ തങ്ങളെ എടുക്കുമോ ഏന് ചോദിച്ചു കൊണ്ട്. ഇത് ബി ജെ പിക്കാർ തന്നെ പറഞ്ഞു പരത്തുന്നതാണ്. എന്ത് കണ്ടിട്ടാണ് ബി ജെ പി യിലേക്ക് കോൺഗ്രസ് പാർട്ടി ഉപേക്ഷിച്ചു ഇവർ എത്തുന്നത് ഏന് ചോദിച്ചാൽ ഉത്തരമില്ല. അരിയെത്ര എന്നതിന് പയറഞ്ഞാഴി എന്നാകും ഉത്തരം. വസ്തുത ഇതാണ്. കോൺഗ്രസിൽ നിന്നും മുതിർന്ന നേതാക്കളൊന്നും ബി ജെ പിയിലേക്ക് പോകുന്നില്ല. പോകുന്നവരെല്ലാം സ്ഥാനമാനങ്ങൾ കിട്ടാത്തതിൽ അസ്വസ്ഥതയുള്ള, തിരെഞ്ഞെടുപ്പ് രംഗത്ത് സീറ്റ് പോയിട്ടു മണ്ഡലം ചുമതല പോലും കിട്ടാത്തവർ, അല്ലെങ്കിൽ അത് ഫലപ്രദമായി നടത്തിയെടുക്കാൻ തക കഴിവില്ലാത്തവർ , സാദാ അസംതൃപ്തർ ഇങ്ങനെ നീളുന്നു കോൺഗ്രസിൽ നിന്നും ചാടാൻ തയാറെടുത്തു നിൽക്കുന്ന ആ ചെറു ന്യുന പക്ഷം വരുന്ന പ്രവർത്തകർ അലെങ്കിൽ പ്രവർത്തനം തത്കാലത്തേക്ക് മന്ദീഭവിച്ച എക്സ് കോൺഗ്രെസ്സുകാർ. അതിനു ഇപ്പോൾ കേരളത്തിലെ കോൺഗ്രെസ്കാർ മുഴുവൻ ബി ജെ പി ചാട്ടക്കാർ എന്ന പഴി കേട്ടുകൊണ്ടിരിക്കുകയാണ്. പിന്നെ ഈ മടിയന്മാരായ കോൺഗ്രസ്സുകാർ എന്തിനാണ് ബി ജെ പിയിലേക്ക് മാത്രമേ പോകുന്നു , സി പി എമ്മിലേക്ക് പോകുന്നില്ല എന്ന് ചോദിച്ചാൽ സി പി എമ്മിൽ എത്തിപ്പെട്ടാൽ കോൺഗ്രിസിനുള്ളിലേക്കാൾ പണിയെടുക്കേണ്ടി വരും. അത് മാത്രം പറയരുത് . പറ്റില്ല. പക്ഷെ ബി ജെ പിയിലേക്ക് സദാ കോൺഗ്രീസുകാർക്കു മൂളിപ്പാട്ടും പാടിയങ്ങു നടന്നു കയറാം. എന്നാൽ മുന്മന്ത്രിമാർക്ക് അങ്ങനെയല്ല. അവർക്കു സ്വന്തമായി ഒന്നിലേറെ അഴിമതി കേസുകളിലും. സാമ്പത്തിക കുറ്റകൃത്യങ്ങളിലും ഒക്കെ പിടിപാടും ബന്ധവുമുണ്ടാകാം. അപ്പോൾ നേരത്തെ അംബാ പ്രസാദ് എം എൽ എ യുടെ കാര്യം പറഞ്ഞത് പോലെ ഇവരുടെ പിന്നിലും ഇ ഡി യുടെ കണ്ണുകൾ പിന്തുടരരുന്നുണ്ടാകാം. അതുകൊണ്ട് അവർക്കു കോൺഗ്രസ് അത്ര സുരക്ഷിതമല്ല ഇനിയങ്ങോട്ട്. അത് മനസിലാക്കുന്ന ബി ജെ പി യിലെ കോൺഗ്രസ്സിസ് റിക്രൂട്ട്മെന്റ് സിലും അവരെ പാർട്ടിയിലേക്ക് കൊണ്ട് വരാനുള്ള ശ്രമങ്ങൾ തുടങ്ങും. പറഞ്ഞു വന്നത് മണികൂറുകൾക്കു മുമ്പ് ബി ജെ പി യിലേക്ക് ഒരു മുൻ കോൺഗ്രസ് മന്ത്രി ഓടിക്കയറി എത്തുമെന്ന്‌ വാർത്തകൾ പ്രചരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ്. തിരുവനന്തപുരംകാരനായ ഈ മുൻ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തേ പ്രബലാനായിരുന്ന മന്ത്രിക്കെതിരെ ഇ ഡി യടക്കം കേസുകൾ എടുത്തിട്ടുണ്ട്

നിരവധി സാമ്പത്തിക ഇടപാടുകളിൽ ഈ മന്ത്രി പ്രതിസ്ഥാനത്തുണ്ട്. അപ്പോൾ കോൺഗ്രെസ്സല്ല ബി ജെ പി തന്നെയാണ് സുരക്ഷിതം. ആ മുൻ മന്ത്രി ബി ജെ പിയിലെത്തുക താനെ ചെയ്യും. പക്ഷെ അതിലൊരു തടസ്സസമുണ്ട്. ഈ മന്ത്രിയെ ബി ജെ പി യിൽ എടുക്കുന്നതിനു വേറെ തടസങ്ങൾ ഇല്ല എന്ന് അന്വേഷണ ഏജൻസികളുടെ ക്ലീൻ ചിറ്റ് വേണം. അതിനായി കാത്തിരിക്കുകയാണ് ബി ജെ പി യിലെ ഒരു ലോക്‌സഭ സീറ്റ് സ്വപ്നം കണ്ടു കാത്തു കഴിയുന്ന ഈ മുൻ മന്ത്രി. അങ്ങനെ സ്വന്തം കാര്യം നോക്കി മറുകണ്ടം ചാടുന്നതിനു ഒരു മടിയുമില്ലാത്ത ഇത്തരക്കാർക്കൊപ്പം മറ്റു ആത്മാർത്ഥമായി പ്രവർത്തിക്കുന്ന കോൺഗ്രസ് നേതാക്കളെ ചേർത്ത് വൈക്കരുതേ എന്ന് മാത്രമാണ് പറയാനുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *