Your Image Description Your Image Description
Your Image Alt Text

 

ധരംശാല: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരെ മിച്ചല്‍ സാന്‍റ്‌നര്‍ക്കും ഷാര്‍ദ്ദുല്‍ ഠാക്കൂറിനും ശേഷം ഒമ്പതാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ മുന്‍ നായകന്‍ എം എസ് ധോണിയ്ക്കെതിതിരെ പരിഹസവുമായി ആരാധകര്‍. അവസാന രണ്ടോവറില്‍ മാത്രം ബാറ്റിംഗിനിറങ്ങുന്ന പതിവ് തുടര്‍ന്ന ധോണി ഇന്ന് പഞ്ചാബിനെതിരെയും പത്തൊമ്പതാം ഓവറിലാണ് ബാറ്റിംഗിനിറങ്ങിയത്.

പ്ലേ ഓഫിലെത്താന്‍ ജയം അനിവാര്യമാ. മത്സരത്തില്‍ പതിമൂന്നാം ഓവറിലെ അവസാന പന്തിലാണ് ചെന്നൈക്ക് മൊയീന്‍ അലിയുടെ വിക്കറ്റ് നഷ്ടായത്. എന്നാല്‍ ധോണി ക്രീസിലെത്തുമെന്ന് കരുതിയ ആരാധകരെ ഞെട്ടിച്ച് മിച്ചല്‍ സാന്‍റ്‌നറാണ് ചെന്നൈക്കായി ക്രീസിലെത്തിയത്. പതിനാറാം ഓവറിലെ അവസാന പന്തില്‍ സാന്‍റ്‌വര്‍ പുറത്തായപ്പോഴും ആരാധകര്‍ ധോണിയെ പ്രതീക്ഷിച്ചെങ്കിലും അവരെ അമ്പരപ്പിച്ച് ഷാര്‍ദ്ദുല്‍ ഠാക്കൂറാണ് ക്രീസിലെത്തിയത്.

പത്തൊമ്പതാം ഓവറിലെ നാലാം പന്തില്‍ 11 പന്തില്‍ 17 റണ്‍സെടുത്ത ഠാക്കൂര്‍ പുറത്തായശേഷമാണ് ധോണി ക്രീസിലെത്തിയത്. അപ്പോള്‍ എട്ട് പന്തുകള്‍ മാത്രമായിരുന്നു ചെന്നൈ ഇന്നിംഗ്സില്‍ അവേശേഷിച്ചിരുന്നത്. ഹര്‍ഷല്‍ പട്ടേലിന്‍റെ നേരിട്ട ആദ്യ പന്തില്‍ തന്നെ ധോണി ബൗള്‍ഡായി പുറത്താവുകയും ചെയ്തു. ഈ സീസണില്‍ അവസാന രണ്ടോവറുകളില്‍ ഇറങ്ങി തകര്‍ത്തടിച്ചിട്ടുളള ധോണി നേരത്തെ ഇറങ്ങിയിരുന്നെങ്കില്‍ ചെന്നൈ സ്കോര്‍ 180 കടക്കുമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. പഞ്ചാബിനെതിരെ കഴിഞ്ഞ മത്സരത്തില്‍ അവസാന ഓവറില്‍ സിംഗിള്‍ ഓടാതെ സ്ട്രൈക്ക് നിലനിര്‍ത്തിയതിന്‍റെ പേരിലും ധോണിക്കെതിരെ ആരാധകര്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. മറുവശത്തുണ്ടായിരുന്ന ഡാരില്‍ മിച്ചല്‍ സിംഗിളിനായി ഓടി ധോണിക്ക് അരികിലെത്തിയിട്ടും ധോണി മിച്ചലിനെ തിരിച്ചയക്കുകയായിരുന്നു.

പഞ്ചാബിനെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് നേടിയത്. 26 പന്തില്‍ 43 റണ്‍സെടുത്ത രവീന്ദ്ര ജഡേജയായിരുന്നു ചെന്നൈയുടെ ടോപ് സ്കോറര്‍.

Leave a Reply

Your email address will not be published. Required fields are marked *