Your Image Description Your Image Description
Your Image Alt Text

സി എ എ വിജ്ഞാപനമിറക്കി നടപ്പാക്കിത്തുടങ്ങിയതിൽ ഊറ്റം കൊളുന്ന ബി ജെ പിക്കാർ മറ്റൊരു വാർത്തകൂടി ഏറ്റെടുത്തു വൈറൽ ആക്കിയിട്ടുണ്ട്. സി എ എ വിജ്ഞാപനമിറങ്ങിയതിന്റെ തൊട്ടു പിന്നാലെ മറ്റൊരു കിരാത ഉത്തരവിറക്കിയിട്ടു അത് സി എ എ യുടെ ആദ്യ ഉത്തരവാണെന്നു പറഞ്ഞു ഊറ്റം കൊള്ളുകയാണ് ചില സംഘ പരിവാറുകൾ. കാര്യമിതാണ്
വളർത്തുമൃഗങ്ങളായി വളർത്തുന്ന റോട്ട്‌വീലർ, ബുൾഡോഗ്, പിറ്റ്ബുൾ ടെറിയർ, എന്നിവയുൾപ്പെടെ ‘ആക്രമണകാരികളായ’ നായ ഇനങ്ങളെ ബി ജെ പി സർക്കാർ നിരോധിച്ചിരിക്കുന്നു.. തിരഞ്ഞെടുപ്പിന് വോട്ടു ചോദിച്ചു വീടുകളിൽ കയറി ചെല്ലുമ്പോൾ ഈ വിദേശി നായകളുണ്ടെങ്കിൽ കടി ഉറപ്പാണെന്ന് സംഘികൾക്കറിയാം. അങ്ങനെ അവരെ കണ്മുന്നിലെ കണ്ടു പോകരുതെന്ന് കടുത്ത ഉത്തരവാണ് തിരഞ്ഞെടുപ്പിന് മുന്നേ തന്നെ ഇറക്കിയിരിക്കിന്നതു. ഇതും സി എ എ വിജ്ഞാപനത്തിന്റെ ക്രെഡിറ്റിൽ പെടുത്തിയിരിക്കുകയാണവർ.

പിറ്റ്ബുൾ ടെറിയർ, അമേരിക്കൻ ബുൾഡോഗ്, റോട്ട്‌വീലർ തുടങ്ങി ഇരുപതിൽ അധികം നായകളുടെ ഇറക്കുമതിയും, വിൽപ്പനയുമാണ് നിരോധിച്ചത്. ഈ നായ്‌ക്കളുടെ വിൽപനയ്‌ക്കും പ്രജനനത്തിനും ലൈസൻസോ പെർമിറ്റോ നൽകുന്നതിൽ നിന്ന് തദ്ദേശസ്ഥാപനങ്ങൾ വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ട് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് എല്ലാ സംസ്ഥാനങ്ങൾക്കും കത്തയച്ചു. വളർത്തുമൃഗങ്ങളായി വളർത്തുന്ന ഈ ഇനങ്ങളിൽപ്പെട്ട നായ്‌ക്കളുടെ പ്രജനനം തടയുന്നതിന് വന്ധ്യംകരണം ചെയ്യണമെന്നും നിർദേശമുണ്ട്.സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കാണ് കത്ത് നൽകിയിരിക്കുന്നത്.
ഈ ഇനം നായകൾ മനുഷ്യ ജീവന് അപകടകാരികൾ ആണെന്ന വിദഗ്‌ദ്ധ സമിതി റിപ്പോർട്ട് കണക്കിലെടുത്ത് ആണ് കേന്ദ്ര സർക്കാരിന്റെ നടപടി.

പിറ്റ്ബുൾ ടെറിയർ, ടോസ ഇനു, അമേരിക്കൻ സ്റ്റാഫോർഡ്ഷയർ ടെറിയർ, ഫില ബ്രസീലിറോ, ഡോഗോ അർജൻ്റീനോ, അമേരിക്കൻ ബുൾഡോഗ്, ബോസ്ബോൽ, കംഗൽ, സെൻട്രൽ ഏഷ്യൻ ഷെപ്പേർഡ് ഡോഗ്, കൊക്കേഷ്യൻ ഷെപ്പേർഡ് ഡോഗ്, സൗത്ത് റഷ്യൻ ഷെപ്പേർഡ് ഡോഗ്, ടോൺജാക്ക്, സാർപ്ലാനിനാക്, ജാപ്പനീസ് ടോസ , മാസ്ടിഫ്സ്, റോട്ട്‌വീലർ, ടെറിയർ, റൊഡേഷ്യൻ റിഡ്ജ്ബാക്ക്, വുൾഫ് ഡോഗ്സ്, കാനറിയോ, അക്ബാഷ്, മോസ്കോ ഗ്വാർ, കെയ്ൻ കോർസോ എന്നിവയും ബാൻഡോ എന്നറിയപ്പെടുന്ന തരത്തിലുള്ള എല്ലാ നായകളും വിലക്കിയവയിൽ ഉൾപ്പടുന്നു. ഇവയുടെ സങ്കരയിനങ്ങളെയും വിലക്കിയിട്ടുണ്ട്.

തീർന്നിട്ടില്ല. സി എ ഐ എഫ്ഫക്റ്റ് ലഭിക്കാൻ വിവിവിധ നഗരങ്ങളുടെ പേരും അടിമുടി മാറ്റുകയാണ്‌ . ഒന്നിലും സി എ എ യിടെ പരിധിയിൽ വരാത്തവരുടെ പേര് വേണ്ട എന്ന തീരുമാനമെടുത്തിരിക്കുന്നത് മഹാരാഷ്ട്രയിലെ ഷിൻഡെ സർക്കാരാണ്.
മഹാരാഷ്ട്രയിലെ അഹമ്മദ് ന​ഗർ ജില്ലയുടെ പേര് മാറ്റി . അഹില്യന​ഗർഎന്നാക്കി . 18ാം നൂറ്റാണ്ടിൽ മറാത്ത സാമ്രാജ്യത്തിൻറെ രാജ്ഞിയായിരുന്ന അഹില്യഭായ് ഹോൽക്കറിന്റെ പേരിൽ നിന്നാണ് ജില്ലയ്ക്ക് പേര് നൽകുന്നത്. അഹമ്മദ്നഗറിന്റെ പേര് മാറ്റണമെന്ന് ബിജെപി ഏറെക്കാലമായി ആവശ്യപ്പെടുകയായിരുന്നു. മറാത്ത സാമ്രാജ്യത്തിൻറെ കുലീന രാജ്ഞിയായ അഹല്യ ഭായ് ഹോൾക്കർ ജനിച്ചത് അഹമ്മദ്നഗർ ജില്ലയിലെ ചോണ്ടി ഗ്രാമത്തിൽ നിന്നാണെന്നും അതുകൊണ്ട് ജില്ലയ്‌ക്ക് അഹല്യ നഗർ എന്ന് പേര് നൽകണമെന്നുമുള്ള ബിജെപി വാദം അംഗീകരിച്ചാണ് ഇപ്പോഴത്തെ പേരുമാറ്റം. സംസ്ഥാനത്ത് സമീപകാലത്ത് പേരുമാറ്റുന്ന മൂന്നാമത്തെ ജില്ലയാണിത്. 2022ൽ ഔറംഗബാദിനെ ഛത്രപതി സാംബാജിനഗർ എന്നും ഉസ്മാനാബാദിനെ ധാരാശിവ് എന്നും പേരുമാറ്റിയിരുന്നു

കൂടാതെ മുംബൈയിലെ 8 റെയിൽവേ സ്റ്റേഷനുകളുടെ പേരും മാറ്റി. ബ്രിട്ടിഷ് ഭരണകാലത്ത് നൽകിയ പേരുകളാണ് മാറ്റുന്നതെന്നാണ് സർക്കാർ വാദം.

കറി റോഡ് – ലാൽബാ​ഗ്, സാന്ദ്രസ്റ്റ് റോഡ്- ധോങ്​ഗ്രി, മറൈൻ ലൈൻസ്- മുംബാദേവി, കോട്ടൺ ​ഗ്രീൻ സ്റ്റേഷൻ- കാലാ ചൗക്കി, ചാർണി റോഡ്- ​ഗിർ​ഗാവോൺ, ഡോക്ക് യാർഡ് റോഡ്- മസ്​ഗാവോൺ, കിങ് സർക്കിൾ- തീർഥ്കാർ പാർഷിവ്നാഥ് എന്നിങ്ങനെയാണ് പുതിയ പേരുകൾ. മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷന്റെ പേര് നാന ജ​ഗന്നാഥ് ശങ്കർസേത്ത് സ്റ്റേഷൻ എന്നാക്കാനും ധാരണയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *