Your Image Description Your Image Description
Your Image Alt Text

അണയാൻ പോകുന്ന വിലക്ക് ആളിക്കത്തുമെന്ന് പറയുന്നതുപോലെയാണ് , പി സി ജോർജ്ജ് വീണ്ടും ആളിക്കത്തിക്കൊണ്ടിരിക്കുവാണ് . മിക്കവാറും വരും ദിവസങ്ങളിൽ തന്നെ ബിജെപി തോണ്ടിയെടുത്ത് മണിമലയാറ്റിലെറിയും .

എ​ൻ​ഡി​എ​യി​ലെ ഒ​രു ഘ​ട​ക​ക​ക്ഷി സീ​റ്റ് ക​ച്ച​വ​ടം ന​ട​ത്തി​യെ​ന്നാണ് ജോർജ്ജിന്റെ പുതിയ വെളിപ്പെടുത്തൽ . സീ​റ്റ് താ​ര​മെ​ന്ന് പ​റ​ഞ്ഞ് വി​ളി​ച്ചു​വ​രു​ത്തി​യ ജോർജ്ജിന്റെ ഒരു പഴയ സുഹൃത്തും സമകാലികനുമായ ഒ​രു നേ​താ​വി​നോ​ട് ര​ണ്ട് കോ​ടി രൂ​പ​യാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നാണ് പി.​സി. ജോ​ർ​ജ് ആരോപിക്കുന്നത് .

സീ​റ്റ് ക​ച്ച​വ​ട​ത്തെ കു​റി​ച്ച്‌ ത​നി​ക്ക് നേ​രി​ട്ട് അ​റി​യാം. ഘ​ട​ക​ക​ക്ഷി​യു​ടെ പേ​ര് ഇ​പ്പോ​ള്‍ വെ​ളി​പ്പെ​ടു​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല. ബി​ജെ​പി സീ​റ്റ് ക​ച്ച​വ​ടം ചെ​യ്യു​ന്നി​ല്ലെ​ന്നും ജോ​ർ​ജ് തുറന്നടിച്ചു . ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജോർജ്ജ് തുറന്നടിച്ചത് .

കോ​ട്ട​യ​ത്ത് എ​ൻ​ഡി​എ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​ത്തി​ന് ത​ന്നെ വി​ളി​ച്ചി​ല്ല​ന്ന​ത് സ​ത്യ​മാ​ണ്. കെ. ​സു​രേ​ന്ദ്ര​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ന്ന​ത്. അ​തി​ന് താ​ൻ പ​ങ്കെ​ടു​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും ജോർജ്ജ് പറഞ്ഞു .

ബി​ജെ​പി​ക്കൊ​പ്പം ഒ​ട്ടി​നി​ല്‍​ക്കു​ന്ന ക​ക്ഷി​യാ​ണ് ബി​ഡി​ജെ​എ​സ്. ഇ​ത്ത​രം ക​ക്ഷി​ക​ളു​ടെ എ​ല്ലാ പ​രി​പാ​ടി​ക്കും പോ​കാ​ൻ പ​റ്റു​മോ എ​ന്നും പി.​സി. ജോ​ർ​ജ് ചോ​ദി​ച്ചു. പി സി ജോർജ്ജിന്റെ വർത്തമാനം കേട്ടാൽ ഇയാൾ ബിജെപിയുടെ അഖില ലോക നേതാവാണെന്ന് തോന്നിപ്പോകുമല്ലോ ?

ഗത്യന്തരമില്ലാതെ ആരും അടുപ്പിക്കാതെ വന്നപ്പോൾ ചൊറിയും കുത്തി ബിജെപിയുടെ തിണ്ണ നിരങ്ങിയാണ് അവരെടുത്തത് . അവരും വേണ്ടായെന്ന് പറഞ്ഞൊഴുവാക്കിയതാണ് . ഒരു ബിഷപ്പ് ഇടപെട്ടാണ് വീണ്ടും ഇയാളെ കാണാൻ പോലും ബിജെപിക്കാർ കൂട്ടാക്കിയത് .

അങ്ങനെയുള്ള ആളാണ് ജോർജ്ജ് , പിന്നെ വായ്‌പോയ കോടാലിയാണെന്ന് അവർക്കുമറിയാം . ബി ഡി ജെ എസ് വെള്ളാപ്പള്ളിയുമൊക്കെ മുന്നണിയിലെ രണ്ടാം കക്ഷിയാണ് . അവർ പറയുന്നതേ ബിജെപി കേൾക്കുള്ളു .

ജോർജ്ജ് പറയുന്ന ഘടക കക്ഷി ആരാണെന്നും ആരെ ഉദ്ദേശിച്ചാണെന്നും വ്യക്തമായി ബിജെപിക്കറിയാം . ലോക് സഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ഇതിന്റെ മുതലും പലിശയുമെല്ലാം കൂടി ചേർത്ത് ജോർജ്ജിന് ബിജെപി നൽകും .

പിന്നീട് വീണ്ടും ചൊറിയും കുത്തി വീട്ടിലിരുന്നോളും , അപ്പനും മോനും ചെസ്സ് കളിച്ചിരിക്കാം , സമയവും പോകും .

Leave a Reply

Your email address will not be published. Required fields are marked *