Your Image Description Your Image Description
Your Image Alt Text

വയനാട്: വയനാട് മണ്ഡലത്തിൽ ദേശീയ വൈസ് പ്രസിഡന്റ് നുസ്രത്ത് ജഹാനെ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. എൻഡിഎ യോഗത്തിന്റെ തീരുമാനപ്രകാരമാണിതെന്ന് കേന്ദ്രമന്ത്രിയും പാർട്ടി സ്ഥാപകനുമായ രാംദാസ് അഠാവ്‌ലെ പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലും എൻഡിഎയുടെ ഓരോ സീറ്റ് പാർട്ടിക്കു നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് സ്വദേശി നുസ്രത്ത് ജഹാൻ ഡൽഹി കേന്ദ്രീകരിച്ചാണു പ്രവർത്തിക്കുന്നത്. രാഹുൽ ഗാന്ധിയെ നേരിടാൻ മുസ്‌ലിം വനിതയെ തിരഞ്ഞെടുത്തത് മോദിയുടെ സ്ത്രീശാക്തീകരണ നിലപാടിന്റെ പ്രതീകമാണെന്ന് അവർ പറഞ്ഞു. എന്നാൽ, സ്ഥാനാർഥി പ്രഖ്യാപനം ബിജെപി സംസ്ഥാന നേതൃത്വം അംഗീകരിച്ചിട്ടില്ല. സംസ്ഥാനത്ത് എൻഡിഎ മുന്നണിയിൽ റിപ്പബ്ലിക്കൻ പാർട്ടി ഇല്ലെന്നും വയനാട്ടിൽ ബിജെപി സ്ഥാനാർഥി വരുമെന്നും പറഞ്ഞു. ഇടുക്കി, കോട്ടയം മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർഥികളെ 2 ദിവസത്തിനകം പ്രഖ്യാപിക്കും. ബിഡിജെഎസിനു നൽകിയ സീറ്റുകളാണിത്.

Leave a Reply

Your email address will not be published. Required fields are marked *