Your Image Description Your Image Description
Your Image Alt Text

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിൽ ബിജെപിയും എൽജെപിയും ഒറ്റക്കെട്ട്. സീറ്റ് വിഭജനം സംബന്ധിച്ച് ബിജെപിയുമായി ധാരണയിലെത്തിയതായി ലോക് ജനശക്തി പാർട്ടി അധ്യക്ഷൻ ചിരാഗ് പാസ്വാൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾ ഉചിതമായ സമയത്ത് പുറത്തുവിടുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച ആറു സീറ്റുകൾ ഉൾപ്പടെ എട്ടു സീറ്റുകൾ എൽജെപിക്ക് ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. ഇന്ത്യ മുന്നണി ചിരാഗ് പാസ്വാനുമായി ചർച്ചകൾ നടത്തുന്നുവെന്ന അഭ്യൂഹങ്ങൾ നിലനില്ക്കെയാണ് ബിജെപിക്ക് ഒപ്പമെന്ന് വ്യക്തമാക്കി ചിരാഗ് പാസ്വാൻ രംഗത്തെത്തിയത്. എല്ലാ പാർട്ടികളും മുന്നണികളും ചിരാഗ് പാസ്വാൻ തങ്ങളുടെ പക്ഷത്തായിരിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും പൊതുസമ്മതനായിരുന്ന രാം വിലാസ് പാസ്വാന്റെ മകനാണ് ചിരാഗ് പാസ്വാൻ. 2019ൽ രാം വിലാസ് പാസ്വാന്റെ നേതൃത്വത്തിലാണ് എൽജെപി ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. അന്ന് ബിജെപിയുമായി എൽജെപി സഖ്യത്തിലേർപ്പെട്ടിരുന്നു. എൽജെപിക്ക് നൽകിയ ആറു സീറ്റിലും അവർ വിജയിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് കഴി‍ഞ്ഞ് ഒരു വർഷത്തിനു ശേഷമാണ് രാം വിലാസ് പാസ്വാൻ അന്തരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *