Your Image Description Your Image Description

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ വേറിട്ട തന്ത്രവുമായി ബിജെപി. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബിജെപിയുടെ 267 സ്ഥാനാർഥികളുടെ പട്ടിക പുറത്ത് വിട്ടു. സിറ്റിംഗ് എംപിമാർക്ക് സീറ്റ് നൽകിയിട്ടില്ല. അതതു മണ്ഡലങ്ങളിൽ മറ്റുപാർട്ടികൾ സിറ്റിങ് എംപിമാരെ തന്നെ വീണ്ടും മത്സരിപ്പിക്കാൻ ഒരുങ്ങുമ്പോഴാണ് ബിജെപി പുതിയ പരീക്ഷണത്തിന് തയ്യാറാകുന്നത്. ജനങ്ങളിലുണ്ടാകുന്ന ഭരണവിരുദ്ധതയെ നേരിടാനായാണ് ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത തന്ത്രംവുമായി ബിജെപി രംഗത്ത് വരുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ 370 സീറ്റുകളാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറല്ലാത്തതുകൊണ്ടാണ് സിറ്റിങ് മണ്ഡലങ്ങളിൽ പുതിയ സ്ഥാനാർഥികളെ ഇറക്കി ബിജെപി പരീക്ഷിക്കുന്നത്. മാർച്ച് രണ്ടിന് പുറത്തുവന്ന 195 പേരുടെ ആദ്യ പട്ടികയിൽ 33 സിറ്റിംഗ് എംപിമാരെ മാറ്റിയിട്ടുണ്ട്. ബുധനാഴ്ച പുറത്തുവന്ന 72 പേരുടെ പട്ടികയിൽ 30 പേരെ പുതുതായി ചേർത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *