Your Image Description Your Image Description
Your Image Alt Text

കർണാടക: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും മറ്റും ചെലവഴിക്കാൻ പണമില്ലെന്ന വെളിപ്പെടുത്തലുമായി കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച ആദായനികുതി വകുപ്പിന്റെ തീരുമാനത്തെ സൂചിപ്പിച്ചുകൊണ്ടായിരുന്നു ഖാർഗെയുടെ പരാമർശം.

‘‘ജനങ്ങൾ സംഭാവനയായി നൽകിയ പണമാണു പാർട്ടിക്കുള്ളത്. അതു കേന്ദ്ര സർക്കാർ മരവിപ്പിച്ചിരിക്കുകയാണ്. ചെലവഴിക്കാൻ ഞങ്ങളുടെ കയ്യിൽ ഇപ്പോൾ പണമില്ല. അപ്പോഴും തിരഞ്ഞെടുപ്പ് കടപ്പത്രങ്ങൾ വഴി കിട്ടിയ ആയിരക്കണക്കിനു കോടി രൂപയെപ്പറ്റി വെളിപ്പെടുത്താൻ ബിജെപി തയാറായിട്ടില്ല. അവരുടെ മോഷണവും തെറ്റായ കാര്യങ്ങളും പുറത്തുവരും എന്നതിനാലാണു ജൂലൈ വരെ സമയം ചോദിച്ചത്.’’– ഖർഗെ അഭിപ്രായപ്പെട്ടു.

ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച ആദായനികുതി വകുപ്പിന്റെ തീരുമാനത്തിനെതിരെ കോൺഗ്രസ് നൽകിയ ഹർജി കഴിഞ്ഞ ദിവസം ഡൽഹി ഹൈക്കോടതി തള്ളി. 2018- 19 ലെ നികുതി നൽകിയില്ലെന്നുചൂണ്ടിക്കാട്ടി പാർട്ടിയുടെ വിവിധ അക്കൗണ്ടുകളിലെ 105 കോടി രൂപയാണ് ആദായനികുതി വകുപ്പ് മരവിപ്പിച്ചത്. 210 കോടി അടയ്ക്കാനുണ്ടെന്നാണു ആദായനികുതി വകുപ്പ് അറിയിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *