Your Image Description Your Image Description
Your Image Alt Text

എറണാകുളം നഗരത്തിൽ സ്പായുടെ മറവിൽ അനാശാസ്യകേന്ദ്രങ്ങൾ അരങ്ങു വാഴുന്നു . ഓൾഡ് കതൃക്കടവിൽ സ്പായുടെ മറവിൽ അനാശാസ്യകേന്ദ്രം നടത്തിയത് പോലീസ് കണ്ടെത്തി കേസെടുത്തതോടെയാണ് വൻ റാക്കറ്റുകളെക്കുറിച്ച് പുറംലോകമറിഞ്ഞത് .

ഈ കേസിൽ ഗുണ്ട , ഭായ് നസീറിനെ പൊലീസ് പ്രതിചേർത്തു. ഇയാൾ മുൻകൈയെടുത്താണ് സ്പാ തുടങ്ങിയതെന്നും കൂട്ടാളികളാണ് സ്ഥാപനം നോക്കിനടത്തിയിരുന്നതെന്നും കണ്ടെത്തിയതിന് പിന്നാലൊണ് ഇയാളെ കേസിൽ പ്രതിചേർത്തത് .

ഇയാൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. കേസിൽ എട്ടുപേരെ നേരത്തെ അറസ്റ്റുചെയ്തിരുന്നു. പോലീസ് റെയ്ഡിന് ചെന്നപ്പോൾ രണ്ട് ബംഗളൂരു സ്വദേശിനികളും ഒരു കൊല്ലം സ്വദേശിനിയും സ്പായി​ൽ ഉണ്ടായിരുന്നു. ഓൾഗാ ഹോംസ്‌റ്റേയെന്ന പേരിലായി​രുന്നു സ്ഥാപനം നടത്തിയിരുന്നത് .

ലൈസൻസില്ലാത്ത സ്പാ അന്നുതന്നെ പൊലീസ് പൂട്ടിച്ചതാണ്. സമീപവാസി​കളുടെ പരാതി​കളെത്തുടർന്ന് ഈ മാസം രണ്ടി​ന് രാത്രി​ നടന്ന പരി​ശോധനയിലാണ് ഭായ് നസീറിന്റെ കൂട്ടാളികൾ വലയിലായത്. എറണാകുളം സെൻട്രൽ അസി. കമ്മിഷണറുടെ നേതൃത്വത്തിലായിരുന്നു റെ‌യ്ഡ്.

ഒമ്പതുമാസം മുമ്പാണ് മൂന്ന് നിലയുള്ള കെട്ടിടത്തിൽ ഓൾഗാ സ്പാ പ്രവർത്തനം തുടങ്ങിയത്. രാവിലെമുതൽ പുലർച്ചെവരെ സ്പാ പ്രവർത്തിച്ചിരുന്നതോടെയാണ് നാട്ടുകാർക്ക് സംശയമായത്. നെട്ടൂർ ഭാഗത്ത് ചുമട്ടുതൊഴിലാളിയായിരുന്നു ഭായ് നസീർ, രണ്ട് പതിറ്റാണ്ട് മുമ്പാണ് ഗുണ്ടാ ക്വട്ടേഷൻ സംഘത്തിനൊപ്പം ചേർന്നത്.

കൊലപാതകശ്രമം, പിടിച്ചുപറി, തട്ടിക്കൊണ്ടുപോകൽ, മോഷണം തുടങ്ങി 15ലധികം കേസുകളിൽ പ്രതിയായിരുന്നെങ്കിലും മിക്ക കേസുകളിലും കോടതി കുറ്റിവിമുക്തനാക്കി. ഇതുപോലെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും സ്പാകളും ആയൂർവേദ മസാജ് സെന്ററുകളും പ്രവർത്തിക്കുന്നുണ്ട് .

മിക്കയിടത്തും ഇതിന്റെയെല്ലാം മറവിൽ അനാശാസ്യമാണ് നടക്കുന്നത് . പല സ്ഥാപനങ്ങളെക്കുറിച്ച് ഒട്ടേറെ പരാതികളാണ് പൊലീസിന് ലഭിക്കുന്നത് . പക്ഷെ പല പരാതികളും രാഷ്ട്രീയ സ്വതീനങ്ങളിൽ പോലീസ് മുക്കുന്നു .

തിരുവനന്തപുരം നഗരത്തിൽ തന്നെ ഇതുപോലെയുള്ള പല കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട് . കോവളത്തും വിഴിഞ്ഞത്തുമൊക്കെ ടൂറിസത്തിന്റെ മറവിലും ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *