Your Image Description Your Image Description
Your Image Alt Text

കേരളത്തിലെ കോൺഗ്രസ്സ് പാർട്ടി എന്ന വന്മരം കടപുഴകി വീഴാൻ കാരണം അല്ലങ്കിൽ കരണക്കാരാകുന്നത് കോൺഗ്രസ്സിലെ രണ്ട് നേതാക്കൾ ആണെന്ന് പറഞ്ഞാൽ നിങ്ങൾക്ക് നിഷേധിക്കാൻ സാധിക്കുമോ? സ്വന്തം [പാർട്ടിയിലെ പ്രവർത്തകരെയും അണികളെയും ഇക്കൂട്ടർ വഞ്ചിക്കുകയാണ്. . . . ഇക്കഴിഞ്ഞ ഈഴുവര്ഷകാലം ഭരണത്തിന് പുറത്ത് നിർത്താനും കാരണങ്ങൾ ഏറെയാണ്. . . . സുധാ സതിമാരുടെ നാറിയ രാഷ്ട്രീയ കളികൾ കൊണ്ടാണ് ഈ പാർട്ടി ഇത്രയും നശിച്ചച്ചനാശത്തിൽ എത്തി നില്കുന്നത് . . . . ഇവർ തന്നെയാണ് ഇവരുടെ കുഴിയും തോണ്ടുന്നത്. . . .. എന്നിട്ട് സ്വയം വരുത്തി വെയ്ക്കുന്ന വിനയോക്കെ മറ്റുള്ളവന്റെ തലയിൽ കെട്ടിവെയ്ക്കും. .. .

ഇപ്പോൾ നേതാക്കളുടെയും അണികളുടെയും ബിജെപിയിലേക്കുള്ള കൊഴിഞ്ഞുപോക്ക്‌ തടയാനാകാത്ത കഴിവുകേട്‌ മറയ്ക്കാൻ മറ്റുള്ളവരെ പഴിചാരി കണ്ണിൽ മണ്ണുവാരിയിടുകയാണ് കോൺഗ്രസ്‌ നേതൃത്വം. ആശയപരമായും സംഘടനാപരമായും കോൺഗ്രസ്‌ നേരിടുന്ന കടുത്ത പ്രതിസന്ധി പരിഹരിക്കാൻ കഴിയാതെ സ്വന്തം പാർടിയിലെ പ്രശ്നങ്ങളുടെ ഉത്തരവാദിത്വം മറ്റുള്ളവർക്കാണെന്ന്‌ സ്ഥാപിക്കാനാണ്‌ നേതാക്കളുടെ ശ്രമം.

നിയമസഭാ തെരഞ്ഞെടുപ്പ്‌ തോൽവിയെത്തുടർന്ന്‌ മുല്ലപ്പള്ളി രാമചന്ദ്രനെയും രമേശ്‌ ചെന്നിത്തലയെയും നാണംകെടുത്തി ഓടിച്ചശേഷം കെ സുധാകരനും വി ഡി സതീശനും കസേര കൈയേറിയതോടെ കൊഴിഞ്ഞുപോക്ക്‌ വർധിച്ചെന്ന വാദം കോൺഗ്രസിലെ ഒരു വിഭാഗം ശക്തമായി മുന്നോട്ടുവയ്ക്കുന്നു. മുൻ ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റയാണ്‌ പത്മജ വേണുഗോപാലിനെ ബിജെപിയിൽ എത്തിച്ചതെന്ന വി ഡി സതീശന്റെ വാദം മറ്റു ചില ചോദ്യങ്ങൾകൂടി ഉയർത്തുന്നുണ്ട്‌. ബിജെപിയിൽ പൊക്കോളാൻ കെ മുരളീധരൻ അനുമതി നൽകിയിരുന്നെന്ന്‌ പത്മജ വെളിപ്പെടുത്തിയിട്ടുണ്ട്‌. മുരളീധരനും നാളെ ബിജെപിയിൽ ചേരില്ലെന്ന്‌ സതീശന്‌ പറയാനാകുമോ. ആരെങ്കിലും വിളിച്ചാൽ വർഗീയ പാർടിയായ ബിജെപിയിൽ ചേരാൻ പാകത്തിനുള്ള രാഷ്‌ട്രീയധാരണയേ ഉന്നത നേതാക്കൾക്കെല്ലാമുള്ളൂവെന്ന്‌ തുറന്നു സമ്മതിക്കുകയാണ്‌ ഫലത്തിൽ സതീശനും കൂട്ടരും.

തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പ്രസിഡന്റായിരുന്ന ജി രാമൻനായർ മുതൽ നിരവധിപേർ ബിജെപിയിലേക്ക്‌ പോയി. കെ സുധാകരന്റെ ഉറ്റ അനുയായി സി രഘുനാഥ്‌ ബിജെപിയിൽ എത്തിയശേഷം കേരളത്തിലെ ആറു ജില്ലയിൽ തങ്ങി കോൺഗ്രസിന്റെ പ്രമുഖ നേതാക്കളുമായി ചർച്ച നടത്തി. എറണാകുളത്തെ മഹിളാ കോൺഗ്രസ്‌ നേതാവും കൊല്ലത്തെ അഭിഭാഷക നേതാവും ഇതിലുൾപ്പെടുന്നു. ചിലർ ബിജെപിയിൽ ഇതിനകം ചേർന്നു. എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണിക്കും ബിജെപിയിൽ ചേർന്ന മറ്റു ചില നേതാക്കൾക്കും ആരായിരുന്നു ഇടനിലക്കാരെന്ന്‌ സതീശനോ വേണുഗോപാലോ വ്യക്തമാക്കു*ന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *