Your Image Description Your Image Description
Your Image Alt Text

കോൺഗ്രസ്സ് കാരി ബി ജെ പി യിൽ ചേർന്നാൽ സന്ഘിനി. എന്നാൽ കോൺഗ്രസ് നേതാവിന്റെ മകൾ ബി ജെ പിക്കാരിയായാലോ അതും സന്ഘിനി തന്നെ. ഒരു പ്രൊമോഷനും കിട്ടില്ല . പിന്നെ ഗവര്ണറാക്കാം, കേന്ദ്രമന്ത്രിയാക്കാം , രാജ്യസഭാ അംഗമാക്കാം എന്നൊക്കെ പറഞ്ഞതോ . അങ്ങനെ പറഞ്ഞില്ലെങ്കിൽ പദ്മജയെ വിളിച്ചിറക്കി ബി ജെ പി യിൽ കൊണ്ട് വരൻ പറ്റില്ല പദ്മജ ഒന്നും കാണാതെ വരില്ലെന്ന് സുരേന്ദ്രനും ടീമിനുമറിയാം.

അത്ര തന്നെ. മുരളി മന്ദിരമിരിക്കുന്ന വാർഡിന്റെ എങ്ങാനും പ്രസിഡന്റ് ആക്കാതിരുന്നാൽ മതിയായിരുന്നു. അവിടെ ബി ജെ പി യിൽ എല്ലാവരും തുല്യരാണ്. പുറത്തു നേതാവായി വിലസുന്നവരുടെ അവസ്ഥ നേരിട്ടറിയനമെങ്കിൽ പാർട്ടി ഓഫീസിനുള്ളിൽ ചെന്ന് നോക്കണം. സമത്വ സുന്ദര സാഹോദര്യ ഏക ലിംഗ തത്വം അവിടെയല്ലാതെ മറ്റൊരിടത്തും കാണില്ല. പക്ഷെ ഒരു കാര്യം അവർക്കു കോടി സ്വീകാര്യനായിരിക്കണം വലതു കാൽ വച്ച് കേറുന്നയാൾ. അല്ലെങ്കിൽ ഗ്രഹണി സമയത് വിശപ്പ് സഹിക്കാൻ പറ്റാത്ത അമ്മായി അമ്മയുടെ താൾ സ്വരൂപം കാണേണ്ടി വരും വന്നു കയറുന്ന മരുനകൾക്ക്. വെറുതെ അല്ല. ഇത്രയും പറഞ്ഞത്. പാവം പദ്മജ വേണുഗോപാൽ. പദ്മ ദളം വിരിയിക്കാൻ ഒരുങ്ങി ചെന്നതാണ്. പക്ഷെ അവിടെ വെള്ളവും വളവും കിട്ടാൻ ഒരൽപം സമയമെടുക്കും. കാരണം പാർട്ടിയോട് ഠഠത്മ്യം പ്രാപ്യക്കണമാലോ. കോൺഗ്രെസ്സുകാരെ പേടിച്ചു വീട്ടിലെ നാലു ചുമരുകൾക്കുള്ളിൽപോലും കുരിയാണിയാതെ ഭയന്ന് നടന്നതല്ലെ പദ്മജ. ഇടത്തോട്ട് തിരിഞ്ഞാൽ അച്ഛൻ . വലത്തോട്ടു തിരിഞ്ഞാൽ ചേട്ടൻ. അടുക്കളയിലോ മൊത്തം ഐ ഗ്രൂപ്പുകാരും. അതുകൊണ്ടു കുറി തൊടാൻ ഭയമായിരുന്നു. പക്ഷെ അച്ഛനും ചേട്ടനും ഏതാനും എല്ലാ മലയാള മാസം ഒന്നാം തീയതിയും ഗുരുവായൂരിൽ ഹാജർ. അവരവിടെ കുറി തൊടും ഗുരുവായൂരപ്പനോട് ശുപാർശ പറയും. പഴക്കുല കാണിക്ക വയ്ക്കും. ആ പഴക്കുല എവിടെ നിന്ന് വന്നിരുന്നു എന്നറിയാമോ. തിരുവനന്തപുരത്തെ കാട്ടാക്കടയിൽ നിന്നും ഒരു കുല വ്യാപാരി ലീഡർ ഭക്തൻ കൃത്യമായി ഒരു കുല റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു കമ്പാർട്മെന്റിൽ എടുത്തു വച്ചിട്ടു തിരികെ പോകും. ആർക്കും ഒരു രൂപ പോലും ചിലവില്ല. അങ്ങനെ ഗുരുവട്ടൂരപ്പന് തന്റെ പഴക്കുല കൊടുത്തു വിറ്റിരുന്ന ആ വ്യാപാരിക്കു വച്ചടി വച്ചടി കയറ്റമായിരുന്നു. ആ കുല കൊണ്ട് നടക്കു വച്ചിട്ട് ദർശനം കഴിയുമ്പോൾ മറന്നു പോകാതെ ആകുല തിരികെ എടുത്തു പുറത്തിറങ്ങി അണികൾക്ക് നൽകും. അങ്ങനെ ലീഡറും മുരളിയും നൽകിയ പഴം പ്രസാദം കഴിച്ചു നിർവൃതിയടഞ്ഞു അനുയായികളും. എൻഎതൊക്കെ ഓർമകളാണ് അണികളുടെ മനസ്സുകളിൽ കോടി നൂറു കോടി ക്ലബിലെ സിനിമ പോലെ കടന്നു പോകുന്നത്. പിന്നെ കെ മുരളീധനരൻ ചേട്ടൻ . പോലും കുറിയിഡും . പാർലമെൻറിൽ വരെ മുരളീധരന്റെ ചന്ദന ക്കുറി പ്രസിദ്ധമാണ്. കെട്ടും കെട്ടി ചാനലുകൾക്ക് ഞാൻ ഇതാ പോകുന്നു വൈകിട്ടു മലകയറും എന്ന് ഒരു പ്രസ്താവനയും നൽകിയിട്ടു ശബരിമലയിലും സ്ത്രമായി പോകാറുണ്ട്. എന്നിട്ട് ആരെങ്കിലും തടഞ്ഞോ. വി എസ് ശിവകുമാർ മുൻ എം പിയും മന്ത്രിയും . നെറ്റിയിൽ കുറി തൊടാതെ പുറത്തിറങ്ങില്ല, രാജ്‌മോഹൻ ഉണ്ണിത്താൻ. എപ്പോളും ഒരു പിണറായ്ക്കിഷ്ടമില്ലത്ത കറുത്ത കുറി തൊടും. അതുകൊണ്ടാണ് എല്ലാവരും പറയുന്നത് രാജ്മോഹന്റെ മുഖത്ത് എഴുതി വച്ചിട്ടുണ്ട് പിണറായി വിരുദ്ധനെന്നു. ശരത് ചടങ്രപ്രസാദ്‌ മൂകാംബികയിൽ ചുവന്ന കുറി എപ്പോളും മുഖത്തു തന്നെ കാണും. തമ്പാനൂർ സതീഷ് ഗണപതി കോവിലിലെ ഒരു കുറി സ്ഥിരമായി ഉണ്ടാകും. പറഞ്ഞു വന്നതിതാണ് എങ്ങിനെ പദ്മജക്കു പറയാൻ കഴിഞ്ഞു ഈ ചന്ദനക്കുറി കോൺഗ്രെസ്സുകാരുള്ള നാട്ടിലും വീട്ടിലും തനിക്കു കുറിയിടാൻ ഭയമായിരുന്നെന്നു. അത് കെട്ടങ് വിശ്വസിക്കാൻ ഒരു സുരേന്ദ്രനും ടീമും. കാരണം സുരേന്ദ്രനും മൂകാംബികയിൽ ചുവന്ന കുറി തൊടുന്നയാളാണ്. എന്നും പറഞ്ഞു സഖാക്കള് ഇഷ്ടമാണോ അവർ സുരയെന്നു ഓമനത്വത്വോടെ വിളിക്കുന്ന സുരേന്ദ്രനെ. അത് സുരേന്ദ്രന്റെ ചുവന്ന കുറി. ഇത് വേറെ ചുവപ്പ്. അത്ര തന്നെ. പദ്മജയോട് എന്തൊക്കെയാ ഈ സുരേന്ദ്രനും ടീമും പറഞ്ഞ ഉറപ്പ. അല്ല പദ്മജയെ വിളിച്ചിറക്കി കൊണ്ട് വനന്തു സുരേഷ് ഗോപിയാണെന്നു കേട്ടു. എന്താ ഉറപ്പു നൽകിയേ . കേന്ദ്രമന്ത്രിയാകുമോ രാജ്യ സഭ നൽകുമോ. ഇവിടെ യു ഡി എഫിൽ ഒഴിവു വരാനിരിക്കുന്ന ഒരു സീറ്റ് പദ്മജ ചോദിച്ചത് കൊണ്ട് മാത്രമാണ് കെ മുരളീധരൻ ഇടപെട്ടു അത് പിടിച്ചു വാങ്ങി ലീഗിന് കൊടുക്കാമെന്നു ആചാരം ഉറപ്പിച്ചത്. അതെ പദ്മജ ഇവിടെയും ചോദിച്ചുള്ളൂ. തൻ കോൺഗ്രസിൽ ചോദിച്ച ആ രാജ്യസഭാ സീറ്റ് അതിനി മിസ്സോറാമായാലും ആസ്സമായാലും ത്രിപുരയായാലും സാരമില്ല =കിട്ടിയാൽ മതി രാജ്യസഭയിൽ എത്തിയാൽ മതി എന്നാണ് പദ്മജയുടെ ആവശ്യം. ഇത് കേൾക്കുമ്പോൾ ലാലു പ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരുന്നപ്പോൽ ട്രെയിനുകളിലെ ആർ എ സി സീറ്റുകളുടെ അവസ്ഥയാണ് ഓർക്കുന്നത് . കേരളത്തിന്റെ ആർ എ സി കൊടാ പോലും നമുക്ക് കിട്ടില്ല എല്ലാം ലാലുവിന്റെ ഓഫീസിൽ നിന്നും അങ്ങെടുത്തു കലയും. അതുപോലെ എത്ര കോൺഗ്രസ് നേതാക്കളാണ് ബി ജെ പി യിലേക്ക് വരാൻ വാരി വരിയായി നിൽക്കുനത്യ്. എത്ര പേരാണ് നാഗ്പൂരിക്കും ബി ജെ പി ആസ്ഥാനത്തേക്കും ടിക്കറ്റ്എടുത്തു കാത്തിരിക്കുന്നത്. അവരെയൊക്കെ രാജ്യസഭയിലെത്തിക്കേണ്ടെ. കോൺഗ്രസ് എംപിമാരെ ഹിയർ ലോക്‌സഭയിൽ എത്തിക്കേണ്ട. അവർ അങ്ങ് എത്തിക്കൊള്ളും പാര്ലമെന്റിന്റെ പടികൾ നാടാണ് കയറി ബി ജെ പി ബ്ലോക്കിൽ ചെയ്തന്നിരിക്കുമ്പോളാകും പാവം കോൺഗ്രെസ്സുകാർ പോലുമറിയുക. ദേ ലവർ പാർട്ടി മാറി എന്ന്. ഈ തിരക്കിനിടയിൽ പാവം അപദ്മജക്കു എവിടെ നിന്ന് എങ്ങിനെ ഒരു രാജ്യസഭാ സീറ്റ് തരപ്പെടുത്തിയെടുക്കും ഏന് സുരേന്ദ്രനുമറിയില്ല. അല്ലെങ്കിലും ഇതൊന്നും സുരേന്ദ്രന്റെ കൈയിൽ നില്ക്കുന്നതുമല്ലല്ലോ. ഈ വെള്ളാപ്പള്ളി നടേശാ പുത്രൻ തുഷാർ പോലും സുരേന്ദ്രന്റെ ഔട്ട് ഓഫ് കോൺട്രോളിലാണ്. അപ്പോളാണ് പദ്മജയെ ത്രിപ്തിപെടുത്താൽ. ഒരു സംശയം പദ്മജയെ കോൺഗ്രെസ്സുകാരാരും തിരികെ വിളിച്ചില്ല. ഇനി അഥവാ തിരികെ ചെന്നാലും നേരത്തെ ചന്ദനക്കുറി ഇടനേ ഭയമുണ്ടായിരുന്നുള്ളു ഇനി. ത്രിവർണ ഷാൾ അണിയാൻ പോലും ഇ കോൺഗ്രീസുകാർ അനുവദിച്ചെന്നു വരില്ല. കാരണം ഇപ്പോൾ ഈ കോൺഗ്രെസ്സുകാർ അത്ര സ്ട്രിക്റ്റ് ആണെന്നേ. ഇത്തവണ 20 ൽ 20 സീറ്റും നേടണം . അതാണ് അവർ എ ബി പി സർവേ ക്കാരെകൊണ്ട് പറയിപ്പിച്ചതും. കേരളത്തിൽ യു ഡി എഫ് തൂത്തു വരും, എൽ ഡി എഫിനും ബി ജെ പിക്കും വട്ട പൂജ്യം എന്ന്. വിശ്വാസം രക്ഷിക്കട്ടെ കോൺഗ്രെസ് കാരെ എന്നെ പറയാനുള്ളൂ.

പിന്നെ സി പി എമ്മും കോൺഗ്രസ്സും തമ്മിൽ മത്സരം ലോക്സഭയിലേക്കാണിപ്പോൾ. അത് കൊണ്ട് ആറ്റിങ്ങൽ മുദാക്കലിൽ പഞ്ചായത്തു ഭരണം ഇന്ത്യ മുന്നണി പിടിച്ചെടുത്തതിൽ ബി ജെ പി ക്കാർ ഞെട്ടുക തന്നെ വേണം. കാരണം പണി തുടങ്ങുന്നത് തദ്ദേശ ലെവലിൽ തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *