Your Image Description Your Image Description

ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികളുടെ റമദാൻ വ്രതം തുടങ്ങി. മാർച്ച് 10 ന് സൗദി അറേബ്യയിൽ പിറ കണ്ടതോടെ ഇന്ത്യയിൽ മാർച്ച് 12 ന് റമദാൻ മാസവ്രതം ആരംഭിച്ചു. ഇസ്ലാമിക് ചാന്ദ്ര കലണ്ടറിലെ ഒമ്പതാം മാസമായ റമദാൻ – റംസാൻ, റമസാൻ (Ramazan) എന്നെല്ലാം അറിയപ്പെടുന്നു. ഒന്നിച്ചുള്ള ഭക്ഷണം, പ്രാർത്ഥന, ആത്മപരിശോധന, ഉപവാസം എന്നിവയെല്ലാം റമദാൻ നാളുകളുടെ പ്രത്യേകതയാണ്.

ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന റമദാൻ വ്രതം ഈദ് അൽ – ഫിത്തർ എന്ന പെരുന്നാൾ ദിനത്തോടുകൂടിയാണ് അവസാനിക്കുന്നത്. സൂര്യോദയം മുതൽ സൂര്യാസ്തമനം വരെ വിശ്വാസികൾ ഉപവസിക്കുന്നു. ഇഫ്താർ എന്ന ഭക്ഷണത്തോട് കൂടി ഉപവാസം അവസാനിക്കും. ഭക്ഷണവും വെള്ളവും ഉപേക്ഷിച്ചുകൊണ്ടുള്ള വ്രതദിനങ്ങളിൽ ഊർജസ്വലതയോടെ നോമ്പ് അനുഷ്ഠിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ അത്യന്താപേക്ഷിതമാണ്.

പാലും, നട്സും: പാലിൽ കാൽസ്യം ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ അസ്ഥികളുടെ ബലത്തിന് ഇത് സഹായിക്കുന്നു. നട്സിനോടൊപ്പം പാൽ ചേർത്ത് കഴിക്കുന്നത് ശരീരത്തിൽ ഊർജം നില നിർത്താൻ സഹായിക്കും.

ഈന്തപ്പഴം: പ്രകൃതിദത്തമായ പഞ്ചസാര അടങ്ങിയിട്ടുള്ളതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഈന്തപ്പഴം സഹായിക്കുന്നു.

ഡ്രൈഡ് ഫ്രൂട്സ്: ആപ്രിക്കോട്ട്, ഉണക്കമുന്തിരി തുടങ്ങിയവയിൽ പ്രകൃതിദത്തമായ പഞ്ചസാരയും, നാരുകളും അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിനാവശ്യമായ ഊർജം നിലനിർത്താൻ സഹായിക്കും.

നട്സ്, സീഡ്‌സ്: നട്സിലും സീഡുകളിലും കൊഴുപ്പും, പ്രോട്ടീനും, നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ബദാം, വാൽനട്ട്, കശുവണ്ടി എന്നിവയെല്ലാം ലഘുഭക്ഷണമായി കഴിക്കാം.

എനർജി ബാൾസ്: ഈന്തപ്പഴം, നട്സ്, ഡ്രൈ ഫ്രൂട്ട്സ് എന്നിവ ചേർത്ത് കഴിക്കുന്നതിലൂടെ ദിവസം മുഴുവൻ സ്ഥിരമായ ഊർജം നിലനിർത്താൻ കഴിയും. പോഷകസമൃദ്ധമായ ഒരു ലഘു ഭക്ഷണമായും ഇത് ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *