Your Image Description Your Image Description
Your Image Alt Text

കോന്നി മുറിഞ്ഞകൽ അതിരുങ്കൽ പുന്നമൂട് കൂടൽ രാജഗിരി റോഡിന്റെ ഉദ്ഘാടനം അഡ്വ.കെ.യു ജനീഷ് കുമാർ എം എൽ എ അതിരുങ്കൽ ജംഗ്ഷനിൽ നിർവഹിച്ചു. പൊതുമരാമത്ത് നിരത്ത് വിഭാഗം ചീഫ് എൻജിനീയർ അജിത്ത് രാമചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു.

ബി എം ആൻഡ് ബി സി സാങ്കേതികവിദ്യയിൽ ആധുനിക നിലവാരത്തിലാണ് പ്രവൃത്തിയുടെ നിർമാണം പൂർത്തീകരിച്ചത്. നബാർഡ് 2020-21 പദ്ധതിയിൽ ഉൾപ്പെടുത്തി 15 കോടി രൂപ വിനിയോഗിച്ച് പൂർത്തീകരിച്ച കോന്നി നിയോജകമണ്ഡലത്തിലൂടെ കടന്നുപോകുന്ന മുറിഞ്ഞകൽ -അതിരുങ്കൽ -പുന്നമൂട് – കൂടൽ -രാജഗിരി റോഡ് 14.53 കി.മീ ദൈർഘ്യമുള്ളതും പ്രധാന ജില്ലാ പാതകളായ മുറിഞ്ഞകൾ- അതിരുങ്കൽ, അതിരുങ്കൽ- പുന്നമൂട്, കൂടൽ-രാജഗിരി എന്നീ മൂന്ന് റോഡുകൾ ബന്ധിപ്പിച്ചു കൊണ്ട് കടന്നുപോകുന്ന പാതയാണ്. പ്രധാന സംസ്ഥാന പാതയായ പുനലൂർ- മൂവാറ്റുപുഴ റോഡിലെ കൂടൽ ജംഗ്ഷനിൽനിന്നും മുറിഞ്ഞകൽ ജംഗ്ഷനിൽനിന്നും ഈ റോഡിലേക്ക് പ്രവേശിക്കാം.

തോട്ടം തൊഴിലാളികൾക്കും മറ്റ് പ്രദേശവാസി കൾക്കും പാടം, മാങ്കോട് എന്നീ മലയോരഗ്രാമങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനും സാധിക്കും.ഈ പ്രവൃത്തിയിൽ വിഭാവനം ചെയ്തതു പ്രകാരം 5.5 മീറ്റർ വീതിയിൽ, 14.53 കി.മീ. നീളത്തിൽ ബി എം ആൻഡ് ബി സി

ടാറിംഗ് പൂർത്തീകരിക്കുകയും, കൂടാതെ പുതുതായി 10 കലുങ്കുകൾ പണി കഴിപ്പിക്കുകയും ആവശ്യമായ സ്ഥലങ്ങളിൽ സംരക്ഷണ മിത്തി നിർമ്മാണം, ഓടനിർമ്മാണം ,ഐറിഷ് ഡ്രെയിൻ, പൂട്ടുകട്ട പാകൽ, മറ്റു റോഡ് സുരക്ഷാ സംവിധാനങ്ങൾ എന്നിവയും പൂർത്തീകരിച്ചിട്ടുണ്ട് .

കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി വി പുഷ്പവല്ലി അധ്യക്ഷത വഹിച്ച ചടങ്ങിൽ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പിമണിയമ്മ, കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ മിനി എബ്രഹാം, തൃതല പഞ്ചായത്ത്‌ അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *