Your Image Description Your Image Description
Your Image Alt Text

എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ ടെലിഫോൺ ഓപ്പറേറ്റർ തസ്തികയിലെ ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം (90 ദിവസ കാലയളവിലേക്ക്) നടത്തുന്നതിനുളള വാക്-ഇ൯-ഇ൯്റർവ്യൂ മാർച്ച് 20 രാവിലെ 11 ന് പ്രി൯സിപ്പാളിൻ്റെ ഓഫീസിൽ നടത്തുന്നു.

തിരഞ്ഞെടുക്കുന്നവർക്ക് പ്രതിമാസം സഞ്ചിത ശമ്പളമായി 18390 ലഭിക്കും. യോഗ്യത എസ് എസ് എൽ സി, ഏതെങ്കിലും സർക്കാർ ഉടമസ്ഥതയിലുളള കമ്പനികൾ/കോർപറേഷ൯ അല്ലെങ്കിൽ ടെലിഫോൺ സ്വിച്ച് ബോർഡിന്റെ (പിബിഎക്സ്/പിഎബിഎക്സ്) പ്രവർത്തനത്തിൽ ആറ് മാസത്തെ പരിചയം, പി ആൻ്റ് ടി വകുപ്പ് നൽകുന്ന പിഎബിഎക്സ് പ്രവർത്തിനങ്ങളിലെ സർട്ടിഫിക്കറ്റ്, ഏതെങ്കിലും ഗവ/പ്രശസ്ത സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയം.

പ്രായം 40 വയസിനു താഴെ. യോഗ്യരായ ഉദ്യോഗാർത്ഥികൾ വയസ്, വിദ്യാഭ്യാസ യോഗ്യത, മേൽവിലാസം, ആധാർ, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസൽ സർട്ടിഫിക്കറ്റുകൾ അവയുടെ ഓരോ പകർപ്പുകൾ, ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഇൻ്റർവ്യൂവിനു ഹാജരാകണം

Leave a Reply

Your email address will not be published. Required fields are marked *