Your Image Description Your Image Description

ന്യൂഡൽഹി: പൗരത്വ ഭേദ​ഗതി നിയമം നടപ്പാക്കുന്നതിൽ സന്തോഷിച്ച് പ്രകടനം നടത്തി ഡൽഹിയിലെ പാകിസ്താൻ ഹിന്ദു അഭയാർത്ഥികൾ. ഹോളി ആഘോഷിച്ചാണ് സ്ത്രീകളും കുട്ടികളും ആഹ്ളാദപ്രകടനം നടത്തിയത്. ഡൽഹിയിലെ മഞ്ചു കാ തില്ലയിൽ താമസിക്കുന്ന പാക് അഭയാർത്ഥികളാണ് ഹോളി ആഘോഷിച്ച് സന്തോഷം പങ്കിട്ടത്. കഴിഞ്ഞ ദിവസമാണ് പൗരത്വ ഭേദ​ഗതി നിയമത്തിന്റെ വിജ്ഞാപനം കേന്ദ്ര സർക്കാർ പുറത്തിറക്കിയത്.

2019-ൽ ബിജെപിയുടെ പ്രകടന പത്രികയിലെ പ്രധാന തിരഞ്ഞെടുപ്പ് വാ​ഗ്ദാനങ്ങളിൽ ഒന്നായിരുന്നു പൗരത്വ നിയമം. സിഎഎ ഓൺലൈൻ പോർട്ടൽ ആരംഭിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പാകിസ്താന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31-ന് മുന്‍പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്‌സി, ജൈന, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങളില്‍പെട്ടവർക്ക് പൗരത്വാവകാശം നല്‍കുന്നതാണ് നിര്‍ദിഷ്ട നിയമം.

രാജ്യത്ത് 11 വര്‍ഷം സ്ഥിര താമസമായവര്‍ക്കാണ് പൗരത്വം നല്‍കിയിരുന്നത്. എന്നാല്‍ നിലവിലെ ഭേദഗതി പ്രകാരം ഇത് ആറ് വര്‍ഷമായി ചുരുക്കി.

Leave a Reply

Your email address will not be published. Required fields are marked *