Your Image Description Your Image Description
Your Image Alt Text

ജിദ്ദ: റമദാനിൽ മക്ക-മദീന ഹറമിൽ നമസ്‌കാരങ്ങൾക്ക് നേതൃത്വം നൽകാൻ 16 പേർ. രണ്ടു ഹറമുകളുടെയും മേധാവി ഡോ. അബ്ദുറഹ്മാൻ അൽ സുദൈസ് ആണ് ഇമാമുമാരെ പ്രഖ്യാപിച്ചത്. മക്കയിൽ ഏഴും മദീനയിൽ ഒന്‍പതും ഇമാമുമാരാണ് രാത്രി നമസ്കാരങ്ങൾക്കും പ്രാർഥനകള്‍ക്കും നേതൃത്വം നൽകുക. റമദാനിൽ അവസാനത്തെ പത്ത് ദിവസങ്ങളിൽ അര്‍ധരാത്രിക്കുശേഷം മക്ക-മദീന ഹറാമുകളിൽ പ്രത്യേക നമസ്കാരം ഉണ്ടായിരിക്കും. ഇതിനായി പ്രത്യേക ഷെഡ്യൂൾ രണ്ടിടത്തേയും വിഭാഗങ്ങൾ തയാറാക്കിയിട്ടുണ്ട്.

മക്കയിലെ മസ്ജിദുല്‍ ഹറമില്‍ ഇരുഗേഹങ്ങളുടെയും വികസന ഹറംകാര്യ വകുപ്പ് തലവനും മക്ക ഇമാമുമായ ഡോ. അബ്ദുറഹ്മാന്‍ അല്‍ സുദൈസ് ആണ് മസ്ജിദുല്‍ ഹറമിലെ പ്രധാന ഇമാം. ഡോ. മാഹിർ മുഐഖിലി, ഡോ. അബ്ദുല്ല അൽ ജുഹനി, ഡോ. ബന്തർ ബലീല, ഡോ. യാസർ അൽ ദോസരി എന്നിവരും മക്കയില്‍ ഇത്തവണയും നമസ്കാരങ്ങള്‍ക്കു നേതൃത്വം നൽകും. ഡോ. വലീദ് അൽ ഷംസാൻ, ഷെയ്ഖ് ബദർ അൽ തുർക്കി എന്നിവരും താത്കാലിക നിയമനത്തിൽ രാത്രി നമസ്‍കാരങ്ങൾക്കു നേതൃത്വം നൽകും.

പ്രമുഖ പണ്ഡിതനായ ഷെയ്ഖ് ഹുദൈഫി, ഡോ. അബ്ദുൽ മുഹ്സിൻ അല്‍ കാസിം, ഡോ. സ്വലാഹ് അൽ ബുദൈർ, ഡോ. അബ്ദുല്ല അൽ ബുഅഐജാൻ, ഡോ. അഹ്മദ് ബിൻ താലിബ് ബിൻ ഹുമൈദ്, ഡോ. ഖാലിദ് അൽ മുഹന്ന, ഡോ. അഹമ്മദ് അൽ ഹുദൈഫി എന്നിവരും മദീനയിൽ നമസ്കാരങ്ങൾക്ക് നേതൃത്വം നൽകും.

Leave a Reply

Your email address will not be published. Required fields are marked *