Your Image Description Your Image Description

ന്യൂഡൽഹി: നയാബ് സൈനി പുതിയ ഹരിയാന മുഖ്യമന്ത്രിയാവും. മനോഹർ ലാൽ ഖട്ടർ രാജിവച്ചതിനെ തുടർന്നാണ് നയാബ് സൈനി മുഖ്യമന്ത്രിയാകുന്നത്. വൈകിട്ട് അഞ്ചിനാണ് സത്യപ്രതിജ്ഞ. കുരുക്ഷേത്ര മണ്ഡലത്തിലെ എം.പി കൂടിയാണ് സെയ്‌നി. ഏഴ് സ്വതന്ത്ര എം.എൽ.എമാരുടെ പിന്തുണയോടെയാണ് ബി.ജെ.പി വീണ്ടും സർക്കാർ രൂപവത്കരിക്കുക. അഞ്ച് ജെ.ജെ.പി എം.എൽ.എമാരെ ബി.ജെ.പി ചാക്കിട്ടുപിടിച്ചതായും സൂചനയുണ്ട്.

ജോഗി റാം സിഹാഗ്, രാം കുമാർ ഗൗതം, ദേവീന്ദർ ബബ്ലി, ഈശ്വർ സിങ്, രാംനിവാസ് എന്നിവർ ബി.ജെ.പി പാളയത്തിലെത്തിയതായാണ് റിപ്പോർട്ട്. 90 അംഗ ഹരിയാന നിയമസഭയിൽ 46 എംഎൽഎമാരാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. മനോഹർ ലാൽ ഖട്ടർ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.

ഇന്ന് രാവിലെയാണ് മനോഹർ ലാൽ ഖട്ടറിന്റെ നേതൃത്വത്തിലുള്ള ബിജെപി-ജെജെപി സഖ്യ മന്ത്രിസഭ രാജിവച്ചത്. ഗവർണർ ബന്ദാരു ദത്താരേയയെ നേരിട്ട് കണ്ട ഖട്ടർ രാജി സമർപ്പിക്കുകയായിരുന്നു. ബിജെപിയും ജെജെപിയും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമായ പശ്ചാത്തലത്തിലായിരുന്നു മന്ത്രിസഭയുടെ അപ്രതീക്ഷിത രാജി. ണ്ട് സീറ്റ് വേണമെന്ന ജെ.ജെ.പിയുടെ ആവശ്യം ബി.ജെ.പി തള്ളിയതോടെയാണ് തര്‍ക്കം തുടങ്ങിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 10 സീറ്റുകളിലും ബി.ജെ.പിയാണ് ജയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *