Your Image Description Your Image Description
Your Image Alt Text

കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ സ്മാര്‍ട്ട് ആക്കിയ 49-ാം നമ്പര്‍ വാരണേത്തു അങ്കണവാടിയുടെ ഉദ്ഘാടനം പുളിക്കീഴ് ബ്ലോക്പഞ്ചായത്ത് അംഗം കെ എസ് രാജലക്ഷ്മി നിര്‍വഹിച്ചു. പുളിക്കീഴ് ബ്ലോക്പഞ്ചായത്തിന്റെയും കുറ്റൂര്‍ ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത പ്രോജക്ടായ അങ്കണവാടി സ്മാര്‍ട്ടാക്കല്‍ പദ്ധതി പ്രകാരം 2023 -24 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയാണ് അങ്കണവാടി സ്മാര്‍ട്ട് ആക്കിയത്.

അങ്കണവാടി പ്രീസ്‌കൂള്‍ കുട്ടികള്‍ക്കായി ഇന്‍ഡോര്‍ -ഔട്ട്ഡോര്‍ കളിയുപകരണങ്ങള്‍, കുട്ടികള്‍ക്ക് ഫര്‍ണിച്ചര്‍ തുടങ്ങിയവയും പദ്ധതി പ്രകാരം നല്‍കിയിട്ടുണ്ട്. കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുരാധ സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സിഡിപിഒ ഡോ. ആര്‍ പ്രീതാ കുമാരി വിഷയാവതരണം നടത്തി.

കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീജ ആര്‍ നായര്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സ്വപ്ന ചന്ദ്രന്‍, അങ്കണവാടി വര്‍ക്കര്‍ ശ്രീദേവിയമ്മ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *