Your Image Description Your Image Description
Your Image Alt Text

സതീശന് ഇപ്പോഴാ മനസ്സിലായത് ഷമ പാവം കുട്ടിയാണന്ന് , ‘ഞാൻ സംസാരിച്ചു, ഇനി കോൺഗ്രസിനെതിരെ പരസ്യമായി ഒന്നും പറയില്ലെന്ന് ഉറപ്പും തന്നുവെന്നാണ് വി ഡി സതീശൻ പറയുന്നത് . ഇത് നേരത്തെ സതീശന് ഷെമയോട് സംസാരിച്ചാൽ പോരായിരുന്നോ ? അതെങ്ങനാ സതീശന് ബുദ്ധി പുറകിലല്ലേ , അപ്പോൾ ഇങ്ങനെയൊക്കെ വരൂ .

സ്ഥാനാർത്ഥി നിർണയത്തിൽ വനിതകൾക്ക് പ്രാതിനിദ്ധ്യം കുറവാണെന്നും സീറ്റ് കൊടുക്കാൻ കഴിയാത്തതിൽ ഞങ്ങൾക്ക് വിഷമം ഉണ്ടെന്നും സതീശൻ ഷെമയോട് പറഞ്ഞു . ഒരാൾ അങ്ങനെ വിഷമമുണ്ടെന്ന് പറയുമ്പോൾ ആരായാലും പറയും ഇനി അങ്ങനെയൊന്നും പറയില്ലെന്ന് , അത്രയേ ക്ഷമയും പറഞ്ഞുള്ളു .

കേരളത്തിലെ കോൺഗ്രസ് നേതൃത്വം സ്ത്രീകൾക്ക് പ്രാധാന്യം നൽകിയില്ലെന്ന് എഐസിസി വക്താവ് ഷമ മുഹമ്മദ് വിമർശിച്ചിരുന്നു . ആ വിമർശനം കേട്ട സതീശൻ ഷെമയോട് പറ്റിപ്പോയെന്ന് പറഞ്ഞു , ഇനി ആവർത്തിക്കില്ലെന്നും ആണയിട്ട് പറഞ്ഞു .

അങ്ങനെയാണ് സതീശൻ മാധ്യമങ്ങളോട് പറഞ്ഞത് , ഷമ മുഹമ്മദ് പാവം കുട്ടിയാണ്. അവരുമായി ഞാൻ സംസാരിച്ചു. പാർട്ടിയോട് പൂർണമായി സഹകരിച്ച് മുന്നോട്ട് പോകുമെന്ന് അവർ ഉറപ്പുനൽകിയിട്ടുണ്ടന്ന് . ക്ഷമ പാർട്ടിയിലാരുമല്ലന്ന് സുധാകരൻ പറഞ്ഞത് മോശം ഉദ്ദേശത്തിലല്ല. നല്ല ഉദ്ദേശത്തിലാണ് , പറഞ്ഞത് തിരിച്ചായി പോയെന്ന് മാത്രം .

കോൺഗ്രസിനെതിരെ ഇനി ഒരു കാര്യവും പരസ്യമായി പറയില്ലെന്നും, കോൺഗ്രസിനുവേണ്ടി പ്രവർത്തിക്കാൻ കേരളത്തിൽ കൂടുതൽ സമയം ചെലവഴിക്കുമെന്നും ഷമ പറഞ്ഞുവെന്നും സതീശൻ കൂട്ടിച്ചേർത്തു .

വനിതകൾക്ക് പ്രാതിനിദ്ധ്യം കൊടുത്തില്ലെന്ന് അവർ പറഞ്ഞത് ശരിയാണ്. അത് സത്യമാണ്. ആവശ്യമായ പ്രാതിനിദ്ധ്യം കൊടുക്കാൻ ഞങ്ങൾക്കും പറ്റിയില്ല. അതിൽ വിഷമമുണ്ട്. ചെയ്യേണ്ടതായിരുന്നു. സിറ്റിംഗ് എംപിമാർ വന്നപ്പോൾ പ്രായോഗികമായി വനിതകൾക്ക് സീറ്റ് കൊടുക്കാൻ കഴിഞ്ഞില്ല. ആദ്യത്തെ രാജ്യസഭാ സീറ്റ് വന്നപ്പോൾ വനിതയ്‌ക്കല്ലേ കൊടുത്തത്.

ഇനിയൊരു അവസരം വരുമ്പോൾ തീർച്ചയായും പരിഹരിക്കും. വനിതകളെ വേണ്ട വിധത്തിൽ പരിഗണിക്കാൻ പറ്റിയില്ലെന്നത് നേതൃത്വത്തിന് കുറ്റബോധമുള്ള കാര്യമാണന്നും സതീശൻ ആണയിട്ട് ഷെമയോട് പറഞ്ഞു.

അതേസമയം സുധാകരൻ രണ്ടും കൽപ്പിച്ചായിരുന്നു , ഷമ മുഹമ്മദ് പാർട്ടിയുടെ ആരുമല്ലെന്നും അവർ ഉയർത്തിയ വിമർശനത്തെക്കുറിച്ച് അവരോടു തന്നെ ചോദിച്ചാൽ മതിയെന്നുമായിരുന്നു സുധാകരൻ മാദ്ധ്യമങ്ങളോടു പറഞ്ഞത്. ഇതിന് പിന്നാലെ ഫേസ്‌ബുക്കിൽ ‘മൈ ഐഡി’ എന്ന അടിക്കുറിപ്പോടെ എഐസിസി വക്താവ് എന്നുള്ള ചിത്രം ഷമ പങ്കുവച്ചിരുന്നു.

അത് കണ്ടപ്പോഴാണ് ഇവിടുത്തെ നേതാക്കൾക്ക് ക്ഷമ ആരാണെന്ന് അറിയാൻ കഴിഞ്ഞത് , പിന്നെ ഒട്ടും അമാന്തിച്ചില്ല , സതീശൻ പോയി കാലേ വീണു , ഏതായാലും എല്ലാം കോംപ്ലിമെന്റ്സായി . അല്ല ആക്കി .

Leave a Reply

Your email address will not be published. Required fields are marked *