Your Image Description Your Image Description
Your Image Alt Text

തൃശ്ശൂര്‍ ജില്ലാ പഞ്ചായത്തും കുടുംബശ്രീ ജില്ലാ മിഷനും സംയുക്തമായി ജില്ലയിലെ ഹൈസ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കായി നടപ്പിലാക്കിയ കൗണ്‍സിലിംഗ് പദ്ധതിയായ സ്‌നേഹിത@സ്‌കൂള്‍ പദ്ധതിയുടെ ജില്ലാതല ശില്‍പശാലയും റിപ്പോര്‍ട്ട് പ്രകാശനവും നടത്തി. കുടുംബശ്രീ സി ഡി എസ് ജില്ലാ ആസ്ഥാനമന്ദിരം ഹാളില്‍ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

തൃശ്ശൂര്‍ കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. എ. കവിത അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജെന്‍ഡര്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. യു. മോനിഷ സ്‌നേഹിത @സ്‌കൂള്‍ പദ്ധതിയുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങില്‍വെച്ച് 14 സ്‌കൂളുകളിലെയും സ്‌കൂള്‍ പ്രതിനിധികളും കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരും ചേര്‍ന്ന് റിപ്പോര്‍ട്ട് പ്രകാശനവും നടത്തി.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സരിത രാജേഷ്, കെ.ആര്‍ മായ ടീച്ചര്‍, അസിസ്റ്റന്റ്. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ കെ.കെ പ്രസാദ്, എ. സിജുകുമാര്‍, കുടുംബശ്രീ അസി. ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്.സി നിര്‍മല്‍, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, സ്‌നേഹിത ഹെല്‍പ് ഡെസ്‌ക്ക് ഉദ്യോഗസ്ഥര്‍, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *