Your Image Description Your Image Description
Your Image Alt Text

കൊച്ചി: പ്രകൃതി വാതകത്തിൽ പ്രവർത്തിക്കുന്ന വാഹനങ്ങളുടെ നിർമ്മാണത്തിൽ കൂടുതൽ ശ്രദ്ധയൂന്നാൻ രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്‌സ് തയ്യാറെടുക്കുന്നു. വൈദഗ്ധ്യത്തിനും ഇന്നവേഷനും ഉൗന്നൽ നൽകി സുസ്ഥിര ഗതാഗതത്തിലേക്കുള്ള മാറ്റമാണ് ടാറ്റ മോട്ടോഴ്‌സ് ലക്ഷ്യമിടുന്നത്.

2050ഓടെ ഇന്ത്യൻ റോഡുകളിൽ ട്രക്കുകളുടെ എണ്ണം നാലിരട്ടിയായി വർദ്ധിക്കുമെന്നാണ് നിതി ആയോഗ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ പ്രകൃതി വാതകം ഉപയോഗിക്കുന്ന വാഹനങ്ങളുടെ നിർമ്മാണം പരമാവധി വർദ്ധിപ്പിക്കാനാണ് ടാറ്റ മോട്ടോഴ്സിന്റെ പദ്ധതി.

സുസ്ഥിര ഇന്ധനങ്ങളിലേക്കുള്ള പരിവർത്തനത്തിന്റെ മുൻനിരയിലാണ് ടാറ്റ മോട്ടോഴ്‌സെന്ന് കമ്പനിയുടെ ട്രക്ക്‌സ് വൈസ് പ്രസിഡന്റും ബിസിനസ് ഹെഡുമായ രാജേഷ് കൗൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *