Your Image Description Your Image Description
Your Image Alt Text

കൊച്ചി: ആഗോള മാന്ദ്യവും പശ്ചിമേഷ്യയിലെ സംഘർഷ സാദ്ധ്യതകളും അടുത്ത വർഷവും സ്വർണ വിപണിക്ക് തിളക്കം നൽകിയേക്കും. മാന്ദ്യം കടുത്താൽ അടുത്ത വർഷം സ്വർണ വില പവന് 50,000 രൂപ കടക്കുമെന്ന് ധനകാര്യ ഗവേഷണ സ്ഥാപനങ്ങൾ പറയുന്നു.

ലോകമെമ്പാടും പലിശ നിരക്കിലുണ്ടായ വർദ്ധനയും കമ്പോള ഉത്പന്നങ്ങളുടെ വിലക്കയറ്റവും സൃഷ്ടിച്ച പ്രതികൂല സാഹചര്യങ്ങളെല്ലാം മറികടന്ന് നടപ്പു വർഷം സ്വർണം മികച്ച വരുമാനമാണ് നിക്ഷേപകർക്ക് നൽകിയത്. മികച്ച സാമ്പത്തിക വളർച്ചയും ഓഹരി, കടപ്പത്ര വിപണികളിലെ മുന്നേറ്റവും സ്വർണ വിലയിൽ തളർച്ച സൃഷ്ടിക്കുന്നതാണ് കാലങ്ങളായി ദൃശ്യമാകുന്ന ട്രെൻഡ്.

എന്നാൽ ഇത്തവണ മറ്റ് വിപണികൾക്കൊപ്പം സ്വർണവും മികച്ച പ്രകടനം കാഴ്ചവെച്ചു. നടപ്പുവർഷം ഇതുവരെ Iസ്വർണ വിലയിൽ 13 ശതമാനം വർദ്ധനയാണുണ്ടായത്. അമേരിക്കയിലെ സിലിക്കൺ ബാങ്കിന്റെ തകർച്ചയും ഹമാസിനെതിരെ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളുമാണ് പ്രധാനമായും നടപ്പുവർഷം സ്വർണ വിലയിൽ വലിയ വർദ്ധന സൃഷ്ടി്ച്ച പ്രധാന സംഭവ വികാസങ്ങൾ.

നാണയപ്പെരുപ്പം നേരിടാൻ അമേരിക്കയിലെയും യൂറോപ്പിലെയും കേന്ദ്ര ബാങ്കുകൾ തുടർച്ചയായി പലിശ നിരക്ക് വർദ്ധിപ്പിച്ചതും യു.എസ് ബോണ്ടുകളുടെ മൂല്യം ഉയർന്നതും സ്വർണത്തിൽ നിന്നും നിക്ഷേപകരെ അകറ്റിയിരുന്നു. ധനകാര്യ മേഖലയിൽ അനിശ്ചിതത്വം ഏറിയതോടെ നിക്ഷേപകർ സുരക്ഷിതത്വം തേടി സ്വർണത്തിലേക്ക്ഫണ്ട് മാറ്റാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *