Your Image Description Your Image Description
Your Image Alt Text

കഴിഞ്ഞ ജന്മത്തിലെ ശത്രു പുനർജന്മത്തിൽ മകനായോ മകളായോ ജനിക്കുമോ? ഒരു സംശയം കൊണ്ട് ചോദിച്ചതാ , ചില രാഷ്ട്രീയ നേതാക്കളുടെ മക്കളെക്കുറിച്ച് പണ്ടേ പറഞ്ഞുകേട്ടുമുണ്ട് ,​ കേരളത്തിലെ കോൺഗ്രസിന്റെ ഗോഡ് ഫാദർമാരായ ലീഡർ കെ. കരുണാകരന്റെ മകൾ പദ്മജയും, എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണിയും കോൺഗ്രസിന്റെ ശത്രുപാളയത്തിൽ ചേക്കേറിയതാണ് പുതിയ വിഷയം.

കേരളം വിട്ട് നേതാക്കളും അവരുടെ മക്കളും ശത്രു പാളയത്തിൽ കുടിക്കേറുന്നത് പുത്തരിയല്ലാത്തതുകൊണ്ട് അവിടെ അതൊന്നും ഒരു പ്രശനമല്ല . വർഗീയ ശക്തികളുടെ കൂടാരത്തിൽ അഭയം തേടിയ തന്റെസഹോദരി പദ്മജയുടെ ചതി അച്ഛന്റെ ആത്മാവ് പൊറുക്കില്ലെന്നാണ് സാക്ഷാൽ ആങ്ങളയും കരുണാകരന്റെ മകനുമായ കെ. മുരളീധരന്റെ ശാപം.

ജീവിച്ചിരിക്കെ അച്ഛനെ പല തവണ കരയിച്ച മകന് അതിനുള്ള അർഹതയില്ലെന്ന് പദ്മജയും ചുട്ട മറുപടി നൽകി . എന്തായാലും അനിൽ ആന്റണിക്കു പിന്നാലെ പദ്മദജയും തങ്ങൾക്കൊപ്പമെത്തിയതോടെ ഒരു വെടിക്ക് രണ്ടു പക്ഷിയെവീഴ്ത്തിയ ആഹ്ളാദത്തിലാണ് ബി.ജെ.പി.

കോൺഗ്രസ് നേതൃത്വമാകട്ടെ,​ യുദ്ധക്കളത്തിൽ പിന്നിൽ നിന്ന് കുത്തേറ്റു വീണതിന്റെ ആഘാതത്തിലും. നിങ്ങളെന്നെ ബി.ജെ.പിയാക്കിയെന്നാണ് പദ്മജകോൺഗ്രസ് നേതാക്കളോട് പറയുന്നത്. കോൺഗ്രസിനെയല്ല, കോൺഗ്രസ് നേതാക്കളെയാണ് മടുത്തതത്രെ. ഇനി താനുമായി ബന്ധമില്ലെന്നു പറയുന്ന ചേട്ടൻ മുരളിക്കിട്ടും പദ്മജ ഒരു കൊട്ട് കൊടുത്തു.

‘ഞാൻ ബി.ജെ.പിയിൽ എത്തിയതു കണ്ട് ഞെട്ടിയാണ് മുരളീധരൻ തൂശൂരിലേക്ക് തിടുക്കപ്പെട്ട് ഓടിയത്. എന്റെ ആരോഗ്യപ്രശ്നങ്ങളും ചേട്ടന് അറിയാം. അതെല്ലാം മറന്ന് നാല് വോട്ടിനു വേണ്ടിയാണ് ചേട്ടന്റെ വർത്തമാനം. രണ്ടുമൂന്ന് പാർട്ടി മാറിയ ആളായതുകൊണ്ട് എന്തും പറയാം. ചേട്ടനായിപ്പോയി. അല്ലെങ്കിൽ രണ്ടടി കൊടുക്കാമായിരുന്നു.’ അവിടെയും സഹോദര സ്നേഹത്തിന്റെ മേമ്പൊടി ചേർത്തിട്ടുണ്ട് .

ചേട്ടൻ ഇതു കേൾക്കുന്നില്ലേ?പദ്മജ കരുണാകരന്റെ ‘ബയോളജിക്കൽ ഫാദർ’ മാത്രമാണെന്നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്രാഹുൽ മാങ്കൂട്ടത്തിലിന്റെ കണ്ടുപിടിത്തം. തന്റെ പിതൃത്വത്തെ ചോദ്യം ചെയ്ത രാഹുൽ ഇത്രയെങ്കിലുംസമ്മതിച്ചല്ലോ എന്നാണ് പദ്മജയുടെ ആശ്വാസം.

കരുണാകരന്റെ പിതൃത്വവും പാരമ്പര്യവും രാഷ്ട്രീയമായിഅവകാശപ്പെടാൻ ഇനി പദ്മജയ്ക്ക് കഴിയില്ലെന്ന് രാഹുൽ പറയുന്നു. കരുണാകരന്റെ മതേതര പാരമ്പര്യം പദ്മജകൊണുപോയി ചാണകക്കുഴിയിൽ തള്ളിയെന്നും പറയാതെ പറയുന്നു !

അന്തി ചർച്ചയിലൂടെ നേതാവായ രാഹുൽ ,താൻ കരുണാകരന്റെ മകളല്ലെന്ന് അധിക്ഷേപിച്ചത് തന്റെ അമ്മ കല്യാണിക്കുട്ടി അമ്മയ്ക്ക് എതിരല്ലേ എന്നാണ്പദ്മദജയുടെ ചോദ്യം. ഇതിനിടെ മലപ്പുറത്ത് മോദിയുടെയും പദ്മജയുടെയും പോസ്റ്ററിൽ ബി.ജെ.പിയിലെഏതോ വിരുതന്മാർ കെ. കരുണാകരന്റെ ചിത്രം കൂടി പതിച്ചു. ഇതിനു കാരണക്കാരി പദ്മജയല്ലേ എന്നാണ്മുരളീധരന്റെ ചോദ്യം ?

ഏതായാലും ചേട്ടനും അനിയത്തിയും അച്ഛനും ബഹു കേമമാ , മലയാളികൾക്ക് ഒരു കോമഡി സിനിമ കണ്ട ആശ്വാസം . ഇനി അറിയേണ്ടത് അനിയത്തി ചേട്ടന് എതിരായി തൃശൂരിൽ ഇറങ്ങുമൊന്നാണ് . ഇറങ്ങിയാൽ രക്ഷപെട്ടു .

മുരളി റെക്കാർഡ് ഭൂരിപക്ഷത്തിൽ വിജയക്കൊടി പാറിക്കും . അതോടെ അനിയത്തിയുടെ കട്ടയും പടവും മടക്കും ബിജെപി .

Leave a Reply

Your email address will not be published. Required fields are marked *