Your Image Description Your Image Description

സിദ്ധാര്‍ത്ഥന്റെ മരണത്തെ തുടര്‍ന്ന് അടച്ചിട്ട വയനാട് പൂക്കോട് വെറ്ററിനറി കോളജ് ഇന്ന് തുറക്കും. സംഘര്‍ഷ സാധ്യത ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. ഇത് സംബന്ധിച്ച് വൈസ് ചാന്‍സലര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സി​​​ദ്ധാ​​​ർ​​​ഥ​​​ന്‍റെ മ​​​ര​​​ണം സം​​​സ്ഥാ​​​ന​​​ത്തു വ​​​ലി​​​യ രാ​​​ഷ്‌​​​ട്രീ​​​യ കോ​​​ളി​​​ള​​​ക്കം സൃ​​​ഷ്ടി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ പി​​​താ​​​വ് ടി. ​​​ജ​​​യ​​​പ്ര​​​കാ​​​ശി​​​നെ മു​​​ഖ്യ​​​മ​​​ന്ത്രി​​ ച​​​ർ​​​ച്ച​​​യ്ക്കാ​​​യി ക്ഷ​​​ണി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ച​​​ർ​​​ച്ച​​​യ്ക്കു പി​​​ന്നാ​​​ലെ കേ​​​സ് അ​​​ന്വേ​​​ഷ​​​ണം സി​​​ബി​​​ഐ​​​ക്കു വി​​​ടാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു. സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ിച്ചാൽ സി​​​ദ്ധാ​​​ർ​​​ഥ​​​ന്‍റെ മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ദു​​​രൂ​​​ഹ​​​ത പു​​​റ​​​ത്തുകൊ​​​ണ്ടു​​​വ​​​രാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നാ​​​ണു കു​​​ടും​​​ബം ക​​​രു​​​തു​​​ന്ന​​​ത്.

ക​​​ഴി​​​ഞ്ഞ ഫെ​​​ബ്രു​​​വ​​​രി 10നാ​​​ണ് സി​​​ദ്ധാ​​​ർ​​​ഥ​​​നെ വെ​​​റ്റ​​​റി​​​ന​​​റി കോ​​​ള​​​ജി​​​ലെ ശു​​​ചി​​​മു​​​റി​​​യി​​​ൽ തൂ​​​ങ്ങി​​​മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ കാ​​​ണ​​​പ്പെ​​​ട്ട​​​ത്. മൂ​​​ന്നു ദി​​​വ​​​സം ഭ​​​ക്ഷ​​​ണ​​​വും വെ​​​ള്ള​​​വും ന​​​ൽ​​​കാ​​​തെ എ​​​സ്എ​​​ഫ്ഐ​​​ക്കാ​​​ർ ക്രൂ​​​ര​​​മാ​​​യി മ​​​ർ​​​ദി​​​ക്കു​​​ക​​​യും പീ​​​ഡി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്ത​​​താ​​​യി ആ​​​രോ​​​പ​​​ണം ഉ​​​യ​​​ർ​​​ന്ന​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്തു വ​​​ലി​​​യ രാ​​​ഷ്‌‌​​​ട്രീ​​​യ വി​​​വാ​​​ദ​​​മാ​​​യി ക​​​ത്തി​​​പ്പ​​​ട​​​ർ​​​ന്നു.

Leave a Reply

Your email address will not be published. Required fields are marked *