Your Image Description Your Image Description
Your Image Alt Text

ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് നടൻ കമൽഹാസൻ പ്രഖ്യാപിച്ചു . ചെന്നൈയിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ്, മത്സരിക്കാനില്ലെന്ന് കമൽഹാസൻ വ്യക്തമാക്കിയത്.

ഡിഎംകെ സഖ്യത്തിന്റെ താരപ്രചാരകനായി ഇത്തവണ കമൽഹാസൻ രംഗത്തുണ്ടാകും. പകരം അടുത്ത വർഷം ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് കമൽഹാസനു നൽകുമെന്ന് ഡി എം കെ ഉറപ്പ് നൽകി .‘‘ഞാനും എന്റെ പാർട്ടിയും ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല.

എന്നാൽ സഖ്യത്തിനു വേണ്ട എല്ലാ പിന്തുണയും നൽകും. ഞങ്ങൾ കൈകോർത്തത് ഏതെങ്കിലും പദവിക്കു വേണ്ടിയല്ല, രാജ്യത്തിനു വേണ്ടിയാണന്നാണ് കമൽഹാസൻ പറഞ്ഞത് . കമൽഹാസന്റെ നേതൃത്വത്തിലുള്ള മക്കൾ നീതി മയ്യം ഡിഎംകെ സഖ്യത്തിൽ ഔദ്യോഗികമായി ചേരുന്നതിന്റെ ഭാഗമായിട്ടായിരുന്നു മുഖ്യമന്ത്രി സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയത് .

ബിജെപിയെ പരാജയപ്പെടുത്തുക എന്ന പൊതുലക്ഷ്യത്തോടെയാണ് ഡിഎംകെ നയിക്കുന്ന മുന്നണി ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇതിന്റെ ഭാഗമായി നടന്ന സീറ്റുവിഭജന ചർച്ചയിൽ കമൽഹാസന്റെ എം എൻ എമ്മിന് 2025ൽ രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തു . ആദ്യമായാണ് ഡിഎംകെയുമായി എംഎൻഎം സഖ്യത്തിലേർപ്പെടുന്നത്.

രാഷ്ട്രീയ സഖ്യത്തിനായുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്ന് കമൽഹാസൻ നേരത്തെ സൂചിപ്പിച്ചിരുന്നു. രാജ്യത്തിന്റെ നന്മയ്ക്ക് മുൻഗണന നൽകുന്ന ഏതു ഗ്രൂപ്പിനെയും എംഎൻഎം പിന്തുണയ്ക്കുമെന്നും കമൽ വ്യക്തമാക്കിയിരുന്നു.

ഈ സാഹചര്യത്തിൽ ഇന്ത്യ മുന്നണിയ്ക്ക് വേണ്ടിയാണ് കമലഹാസൻ പ്രചാരണം നടത്തുന്നത് . തമിഴ്‌നാട്ടിൽ കുഴപ്പമില്ല . അവിടെ ഡി എം കെ യും കോൺഗ്രസ്സും , സിപിഎമ്മും , സിപിഐ യും ഒരു മുന്നണിയിൽ തന്നെയാണ് .

പ്രശ്‌നം കേരളത്തിലാണ് , ഇവിടെ തിരുവനന്തപുരം , ഇടുക്കി പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ സിപിഎമ്മിന് വേണ്ടി കമലഹാസനെ പ്രചാരണത്തിനായി ബുക്ക് ചെയ്തിരുന്നു . ഇവിടെ കമലഹാസൻ വരുമ്പോൾ ആർക്ക് വേണ്ടി പ്രസംഗിക്കും ? ആർക്ക് വേണ്ടി വോട്ട് അഭ്യർത്ഥിക്കും ?

കോൺഗ്രസ്സ്, ഉൾപ്പെടെയുള്ള ഇന്ത്യ മുന്നണിയുടെ താര പ്രചാരകന് കേരളത്തിൽ പ്രസംഗിക്കാൻ പറ്റില്ല , സിപിഎമ്മിന് വേണ്ടി പ്രസംഗിച്ചാൽ കോൺഗ്രസ്സ് പിണങ്ങും , കോൺഗ്രസ്സിന് വേണ്ടി പ്രസംഗിച്ചാൽ സിപിഎം പിണങ്ങും . അതുകൊണ്ട് കേരളത്തിലേയ്ക്ക് വരുന്നില്ലന്നാണ് കമലഹാസൻ പറഞ്ഞത് .

Leave a Reply

Your email address will not be published. Required fields are marked *