Your Image Description Your Image Description
Your Image Alt Text

ഇപ്പോൾ ബിജെപിയിലേക്ക് പോകുന്നതാണല്ലോ ട്രെൻറ്റ്. . . .എന്നാൽ ഇപ്പൊ പോകുന്നവർക്ക് നേരത്തെ ചേക്കേറിയവർ ഇപ്പോൾ ആ പാർട്ടി തന്നെ സജീവമായി പ്രവർത്തിക്കുന്നണ്ടോ എന്ന് കൂടെ നാവേശിക്കുന്നത് നല്ലതാണു.. . അവർക്ക് ഇപ്പോൾ എവിടെയാണ് , . . .? ഇപ്പോൾ ഏതു ഉന്നത കസേരയിൽ ആണ് അവരുടെ സ്ഥാനം എന്നത്കൂടെ അന്വേഷിക്കുന്നത് നല്ലതാകും.. . . വേനലിന്റെ ചൂടിനെ വെല്ലുന്ന തിരഞ്ഞെടുപ്പ് ചൂട് ഇങ് പടിവാതിൽക്കൽ എത്തി നിൽക്കുകയാണ് ഈ സമസ്ത തന്നെയാണ് പദ്മജ വേണുഗോപാൽ ബിജെപിയിലേക്ക് പോകുന്നത്. . . . ഈ അപ്രധീക്ഷിത പോക്ക് അക്ഷരാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിനെ ഞെട്ടിച്ചുകളഞ്ഞു. . . 2014 ന് ശേഷം നിരവധി പാര്‍ട്ടികളില്‍ നിന്ന് പ്രധാന നേതാക്കള്‍ ബി ജെ പിയില്‍ എത്തിയിട്ടുണ്ട്.കേരളത്തിലും അതിന്റെ അലയൊലികള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ ഏറ്റവും ഒടുവിലത്തെ കണ്ണി മാത്രമാണ് പത്മജ വേണുഗോപാല്‍. പൊതുരംഗത്ത് വലിയ പേര് സമ്പാദിച്ച് സംഘപരിവാര്‍ പാളയത്തില്‍ എത്തി ഒന്നുമല്ലാതായി പോയവരും ഉണ്ട്. കേരളത്തില്‍ അത്തരം നേതാക്കള്‍ കുറച്ച് കൂടുതലാണ് എന്ന് മാത്രം. മുന്‍ ഡി ജി പിമാരായ ജേക്കബ് തോമസ്, ടി പി സെന്‍കുമാര്‍, അല്‍ഫോണ്‍സ് കണ്ണന്താനം, ഇ ശ്രീധരന്‍, ടോം വടക്കന്‍ എന്നിവര്‍ അവരില്‍ ചിലരാണ്.

അഴിമതി വിരുദ്ധ പ്രതിച്ഛായയ്ക്ക് പേര് കേട്ട ജേക്കബ് തോമസ് സര്‍വിസില്‍ നിന്ന് വിരമിച്ച ശേഷം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ട് മാസം മുമ്പാണ് ബി ജെ പിയില്‍ എത്തുന്നത്. ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയില്‍ നിന്ന് അംഗത്വം സ്വീകരിച്ച ജേക്കബ് തോമസ് ഇരിങ്ങാലക്കുട നിയമസഭാ മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിരുന്നു. 34,329 വോട്ട് നേടി മൂന്നാം സ്ഥാനത്തെത്താനെ ജേക്കബ് തോമസിന് സാധിച്ചുള്ളൂ

നിലവില്‍ വായനയും പുസ്തകരചനയും യാത്രകളും ക്ലാസുകളുമായി എറണാകുളം പള്ളിക്കരയിലെ വീട്ടില്‍ കഴിയുകയാണ് അദ്ദേഹം. ബി ജെ പിയുമായി നിലവില്‍ സജീവ ബന്ധമില്ല എന്നാണ് ജേക്കബ് തോമസ് പറയുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാറില്ല എന്നും പാര്‍ട്ടിയില്‍ നേതാക്കള്‍ വേറെയുമുണ്ട് എന്നാണ് അദ്ദേഹം മാധ്യമത്തോട് പറഞ്ഞത്.

ഒരു പണിയും ചെയ്യാതെ നാട്ടുകാരുടെ പോക്കറ്റടിച്ച് ജീവിക്കുന്നവരാണ് പല രാഷ്ട്രീയക്കാരുമെന്നും തന്റെ പ്രതിനിധിയായി പാര്‍ലമെന്റില്‍ പോയി നല്ല നിയമങ്ങളുണ്ടാക്കാന്‍ കരുത്തുള്ള സ്ഥാനാര്‍ത്ഥിയുണ്ടെങ്കിലേ പ്രചാരണത്തിനിറങ്ങണോയെന്ന് ചിന്തിക്കേണ്ടതുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എങ്കിലും ഇപ്പോഴും ബി ജെ പി രാഷ്ട്രീയമാണ് തന്റേത് എന്ന് കൂടി പറഞ്ഞ് വെക്കുന്നുണ്ട് അദ്ദേഹം.

ആര്‍ എസ് എസ് ദേശവിരുദ്ധ സംഘടനയല്ലെന്നും ന്യൂനപക്ഷത്തിന്റെ മതതീവ്രവാദമാണ് എതിര്‍ക്കപ്പെടേണ്ടതെന്നും പ്രഖ്യാപിച്ച് കൊണ്ടായിരുന്നു സെന്‍കുമാര്‍ സംഘപരിവാര്‍ പാളയത്തില്‍ എത്തിയത്. ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരായ പ്രക്ഷോഭം വ്യാപിപ്പിക്കാന്‍ രൂപവത്കരിച്ച ശബരിമല കര്‍മസമിതി ദേശീയ ഘടകത്തിന്റെ ഉപാധ്യക്ഷനായിരുന്നു ടി പി സെന്‍കുമാര്‍.

2006ല്‍ എല്‍ ഡി എഫ് പ്രതിനിധിയായി കാഞ്ഞിരപ്പള്ളിയില്‍നിന്ന് നിയമസഭയിലെത്തിയ മുന്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ അല്‍ഫോന്‍സ് കണ്ണന്താനം 2011 ലാണ് ബി ജെ പിയില്‍ ചേര്‍ന്നത്. കേന്ദ്രമന്ത്രി സ്ഥാനവും പാര്‍ട്ടിയുടെ ദേശീയ നിര്‍വാഹക സമിതി അംഗവുമായിരുന്ന കണ്ണന്താനത്തിന് നിലവില്‍ പാര്‍ട്ടിയില്‍ ചുമതലകളൊന്നുമില്ല. താന്‍ സാധാരണ പ്രവര്‍ത്തകന്‍ മാത്രമാണെന്നാണ് കണ്ണന്താനം പറയുന്നത്.

2021 ലെ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് മെട്രോമാന്‍ ഇ ശ്രീധരന്‍ ബി ജെ പിയില്‍ ചേരുന്നത്. പാലക്കാട് നിന്ന് ബി ജെ പിയുടെ മുഖ്യമന്ത്രിയായ മത്സരിച്ച ശ്രീധരന്‍ 35.34 ശതമാനം വോട്ട് പിടിച്ച് ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ അതേ വര്‍ഷം തന്നെ സജീവ രാഷ്ട്രീയം വിട്ട ശ്രീധരന്‍ ഇപ്പോള്‍ ബി ജെ പിയുമായി അകന്ന് നില്‍ക്കുകയാണ്. ഇക്കാലത്തിനിടെ ബി ജെ പിയില്‍ എത്തിയ സംവിധായകരായ രാജസേനനും രാമസിംഹന്‍ അബൂബക്കറും നടന്‍ ഭീമന്‍ രഘുവും അവഗണന ചൂണ്ടിക്കാട്ടി പാര്‍ട്ടി വിടുകയും ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *