Your Image Description Your Image Description
Your Image Alt Text

ആലപ്പുഴയിൽ പ്രചാരണത്തിനെത്തും മുമ്പേ തന്നെ കെ സി വേണുഗോപാലിനെ നാട്ടുകാർ രാജസ്ഥാനി ഗോപാൽ ഏന് വിളിച്ചു തുടങ്ങി കഴിഞ്ഞു. കെ സി യും രാജസ്ഥാനിലെ ബി ജെ പി യും തമ്മിലുള്ള ഗാഢമായ ബന്ധം മണ്ഡലത്തിൽ പാട്ടായതു താനെ കാര്യം. കഴിഞ്‍ജ ദിവസം കേരളത്തിൽ പലരും പറഞ്ഞത് പോലെ ഇതാണ് കാര്യം. രാജ്യസഭയിൽ ഇപ്പോളും എൻ ഡി എ ക്കു ഭൂരിപക്ഷമില്ല എന്നോ ഓർക്കണം. ഭൂരിപക്ഷത്തിനായി എൻ ഡി എ ക്കു ഇനിയത്തെ നാല് സീറ്റ് കൂടി വേണം, സി പി എം നേതാവ് പി രാജീവ് വളരെ വ്യക്തമായി പറയുന്നു എന്താണ് കെ സി യുടെ തന്ത്രമെന്ന്

ദേശിയ തലത്തിൽ എടുത്ത തീരുമാന പ്രകാരം രാജസ്ഥാനിൽ നിന്നുള്ള കോൺഗ്രസിന്റെ രാജ്യസഭാംഗം കെ സി വേണുഗോപാൽ കേരളത്തിൽ മത്സരിക്കുന്നു. ഇനിയറിയേണ്ടത് ഈ തീരുമാനം ഹൈക്കമാണ്ടും ബി ജെ പിയോ കേന്ദ്ര നേതൃത്വവും ചേർന്നെടുത്തതാണോ എന്നാണ്. ഈ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ കെ സി വേണുഗോപാലിന് സാധിച്ചാൽ തൊട്ടടുത്ത ദിവസം അദ്ദേഹം രാജ്യസഭാംഗത്വം രാജിവെക്കണം. അപ്പോൾ ആലപ്പുഴയിലെ ഇടതു സ്ഥാനാർത്ഥിയെ പരാജയപെടുത്തുകയല്ല കോൺഗ്രസിന്റെ ദേശിയ ലക്‌ഷ്യം. രാജ്യസഭയിലേക്ക് ഒരു ബിജെപി എം.പിയെ കൂടി സമ്മാനിക്കാൻ ശ്രമിക്കുകയാണ് കോൺഗ്രസ്. രാജ്യസഭയിൽ എൻ.ഡി.എ യ്ക്ക് ഭൂരിപക്ഷം നേടാൻ കേവലം 4 സീറ്റ് മതിയെന്നിരിക്കെ നമ്മുടെ ഭരണഘടന പോലും അപകടത്തിലാകുമെന്ന ഘട്ടത്തിൽ പോലും കോൺഗ്രസ് ബിജെപിക്ക് എം.പിയെ സമ്മാനിക്കാൻ ശ്രമിക്കുകയാണ്.

അത് കൊണ്ട് പി രാജീവ് ചൂണ്ടി കാട്ടുന്നു ആലപ്പുഴയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ആരിഫിനെ വിജയിപ്പിക്കുന്നതിലൂടെ പാർലമെന്റിലേക്കുള്ള ബിജെപി പ്രതിനിധിയുടെ പ്രവേശനം മുടക്കുക കൂടിയാണ് ആലപ്പുഴയിലെ പ്രബുദ്ധരായ വോട്ടർമാർ ചെയ്യുന്നത്.

ബിജെപിവിരുദ്ധ ഇന്ത്യ മുന്നണിക്ക് പലപ്പോഴും കോൺഗ്രസ് ബാധ്യതയാകുന്നുവെന്നതാണ് സത്യം . 2024ലെ തെരഞ്ഞെടുപ്പിനായി ബിജെപി ഇതര പ്രതിപക്ഷ പാർടികൾ ചേർന്ന് ‘ഇന്ത്യ’ എന്ന കൂട്ടായ്മ രൂപീകരിച്ചപ്പോൾ അതിന്റെ തുടർച്ചയെ ദുർബലമാക്കിയത് കോൺഗ്രസാണ്. കർണാടകം, ഹിമാചൽ പ്രദേശ് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ വിജയം കോൺഗ്രസിനെ അഹങ്കാരികളാക്കി. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷ പാർടികളുടെ ഐക്യത്തെ കോൺഗ്രസ് തകർത്തു. ഭോപാലിൽ നിശ്ചയിച്ച പ്രതിപക്ഷ റാലി നടത്താൻ കോൺഗ്രസ് സമ്മതിച്ചില്ല. ഇപ്പോൾ ചില മാറ്റങ്ങളുണ്ടെങ്കിലും പഴയ പ്രതാപം ഇന്നില്ലെന്ന യാഥാർഥ്യബോധത്തോടെ രാജ്യത്തെ സാഹചര്യം മനസ്സിലാക്കാൻ കോൺഗ്രസിന് കഴിയുന്നില്ല.
മൂന്നു സംസ്ഥാനങ്ങളിൽ മാത്രമാണ് കോൺഗ്രസ് അധികാരത്തിലുള്ളത്. അതിൽ നാല്‌ ലോക്‌സഭാ സീറ്റുമാത്രമുള്ള ഹിമാചലാണ് ദക്ഷിണേന്ത്യക്ക് പുറത്ത് ഭരണമുള്ള സംസ്ഥാനം. രാജ്യസഭാ തെരഞ്ഞെടുപ്പിനുശേഷം ഇവിടത്തെ ഭരണം പ്രതിസന്ധിയിലുമാണ്. ദക്ഷിണേന്ത്യയിൽ ഭരണമുള്ള രണ്ടു സംസ്ഥാനങ്ങളിൽ തെലങ്കാനയിൽ ബിജെപി മുഖ്യ എതിരാളിയല്ല. നൂറ്റിഇരുപതോളം സീറ്റുകളുള്ള സംസ്ഥാനങ്ങളിൽ മാത്രമാണ് ബിജെപിക്കെതിരായ മുന്നണിയിൽ പ്രബല സാന്നിധ്യമാകാൻ കോൺഗ്രസിന് കഴിയുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസിന് കഴിഞ്ഞത് 15 സീറ്റിൽ മാത്രമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ഏറ്റവും കൂടുതൽ സീറ്റുള്ള പാർടിയാക്കാൻ കേരളത്തിൽ യുഡിഎഫിനെ വിജയിപ്പിക്കണമെന്ന 2019ലെ പ്രചാരവേല ഇത്തവണ അപ്രസക്തമായെന്ന് ചുരുക്കം.

പി രാജീവ് തന്റെ നിലപാടുകൾ തുടരുകയാണ്.
, എൽഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചാൽ അത് ബിജെപിവിരുദ്ധ സർക്കാരിനുള്ള സ്ഥിര നിക്ഷേപമായിരിക്കും. എപ്പോൾ വേണമെങ്കിലും ഏത് ഉയർന്ന കോൺഗ്രസ് നേതാവും ബിജെപിയായി മാറാമെന്ന യാഥാർഥ്യം മുമ്പിലുള്ളപ്പോൾ കേരള മതനിരപേക്ഷ സമൂഹം ഭാഗ്യപരീക്ഷണത്തിന് തുനിയേണ്ടതില്ല. കേരളത്തിൽനിന്ന്‌ ബിജെപി പാർലമെന്റിൽ രണ്ടക്കം തികയ്ക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത് യുഡിഎഫ് എംപിമാർ ബിജെപിയിലെത്തുമെന്ന് മുൻകൂട്ടി കണ്ടാണ്. പ്രധാനമന്ത്രിക്കൊപ്പമുള്ള പ്രേമചന്ദ്രന്റെ ഉച്ചഭക്ഷണവും ഒരില സ്ഥിരമായി ഉറപ്പിക്കാനാണ്. കോൺഗ്രസിന് എത്ര സീറ്റെന്നതല്ല, ‘ഇന്ത്യ’ കൂട്ടായ്‌മയ്‌ക്ക് എത്ര സീറ്റെന്നതാണ് ഇത്തവണത്തെ ചോദ്യം. അതുകൊണ്ട്, കോൺഗ്രസ്‌ കൂടി പങ്കാളിയാകുന്ന ബിജെപിവിരുദ്ധ സംവിധാനത്തെ പിന്തുണയ്‌ക്കേണ്ടി വന്നാൽപ്പോലും കോൺഗ്രസ്‌ എംപിമാരേക്കാൾ വിശ്വസിക്കാവുന്നത് എൽഡിഎഫ് എംപിമാരെയായിരിക്കുമെന്ന് ചുരുക്കം.

Leave a Reply

Your email address will not be published. Required fields are marked *