Your Image Description Your Image Description
Your Image Alt Text

ഇറ്റാനഗര്‍; സന്തോഷ് ട്രോഫി കിരീടം സര്‍വീസസിന്. ഫൈനലില്‍ ഗോവയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് സര്‍വീസസ് പരാജയപ്പെടുത്തിയത്. 67-ാം മിനിറ്റിൽ മലയാളി താരം പി.പി.ഷഫീൽ ആണ് സർവീസസിനായി ഗോൾ നേടിയത്. ഇക്കഴിഞ്ഞ ദേശീയ ഗെയിംസ് ഫുട്ബോൾ ചാംപ്യൻഷിപ്പിലും സർവീസസ് ആയിരുന്നു ചാംപ്യന്മാർ.സര്‍വീസസിന്റെ ഏഴാം സന്തോഷ് ട്രോഫി കിരീടമാണിത്. ആറാം കിരീടം ലക്ഷ്യമിട്ട് കലാശപ്പോരിനിറങ്ങിയ ഗോവ മികച്ച പോരാട്ടം പുറത്തെടുത്തെങ്കിലും നിരാശയോടെ മടങ്ങി

പ്രതിരോധതാരം പി.പി.ഷഫീൽ, സ്ട്രൈക്കർ രാഹുൽ രാമകൃഷ്ണൻ, മധ്യനിരയിൽ ജെ.വിജയ് എന്നീ മലയാളി താരങ്ങൾ സർവീസസിന്റെ ആദ്യ ഇലവനിൽ ഉൾപ്പെട്ടിരുന്നു. പ്രതിരോധത്തിലും മധ്യനിരയിലും നാലുപേർ നിരക്കുന്ന (4–4–2) പരമ്പരാഗത ശൈലിയായിരുന്നു ഇരു ടീമുകളുടേതും. 15-ാം മിനിറ്റിൽ ഗോവയുടെ ലക്ഷിമൺ റാവു  റാണെ സർവീസസ് പ്രതിരോധത്തിലെ പിഴവു മുതലാക്കി ബോക്സിനകത്തേക്കു കയറിയെങ്കിലും ഷോട്ട് ഗോൾ പോസ്റ്റിനു പുറത്തേക്കു പോയി.

ആദ്യ പകുതിയിൽ ഇരു ടീമുകളും അടിയും തിരിച്ചടിയുമായി മുന്നേറിയെങ്കിലും നേരിയ ആധിപത്യം ഗോവയ്ക്കായിരുന്നു. ഗോവയ്ക്കായി മധ്യനിരാ താരം മുഹമ്മദ് ഹഫീസ് മികച്ച നീക്കങ്ങളുമായി കളം നിറഞ്ഞ പ്രകടനമാണ് ആദ്യ പകുതിയിൽ കാഴ്ചവച്ചത്.

Leave a Reply

Your email address will not be published. Required fields are marked *