Your Image Description Your Image Description
Your Image Alt Text

മുടക്കുഴ ഗവണ്മെന്റ് യു.പി. സ്കൂളിൽ പുതിയ അക്കാദമിക് ബ്ലോക്ക് യാഥാർത്ഥ്യമാവുകയാണ്. എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് ഏകദേശം ഒരു കോടി രൂപ ചെലവഴിച്ച് ഒരുക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. അക്കാദമിക് ബ്ലോക്കിന്റെ നിർമ്മാണ ഉദ്ഘാടനം എം.എൽ.എ നിർവഹിച്ചു .

 

ഒരു വർഷത്തിനകം കെട്ടിട നിർമ്മാണം പൂർത്തിയാക്കണം എന്നതാണ് കരാർ

വ്യവസ്ഥയെങ്കിലും കാലതാമസം കൂടാതെ ആറുമാസത്തിനുള്ളിൽ നിർമ്മാണം പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കരാറുകാരന് നിർദേശം നൽകിയിട്ടുണ്ടെന്ന് എം.എൽ.എ പറഞ്ഞു . നിർമ്മാണ പ്രവർത്തനങ്ങളിൽ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് വേണ്ടി എം.എൽ.എയുടെ നേതൃത്വത്തിൽ പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

 

നിർമ്മാണോദ്ഘാടന ചടങ്ങിൽ മുടക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.പി അവറാച്ചൻ അധ്യക്ഷത വഹിച്ചു. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എ.ടി.അജിത്ത് കുമാർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഡോളി ബാബു, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.ജെ. മാത്യു, ജോസ്.എ.പോൾ , വത്സ വേലായുധൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോജാ റോയി, പഞ്ചായത്ത് അംഗങ്ങളായ റോഷ്നി എൽദോ, സോമി ബിജു, രജിത ജയ്മോൻ, പി.ടി.എ പ്രസിഡൻ്റ് ഇ.ആർ പ്രമോദ് കുമാർ, പ്രധാന അധ്യാപിക എൻ.ജി ശ്രീകല, രാഷ്രീയ കക്ഷി പ്രതിനിധികൾ, അധ്യാപകർ, രക്ഷിതാക്കൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *