Your Image Description Your Image Description
Your Image Alt Text

ചാഴൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ഷോപ്പീയുടെ  ഉദ്ഘാടനം സി.സി മുകുന്ദൻ എം എൽ എ നിർവഹിച്ചു. ചാഴുർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് മോഹൻദാസ് അധ്യക്ഷയായി. കുടുംബശ്രീ പ്രവർത്തകർ തയ്യാറാക്കിയ ഉത്പന്നങ്ങളാണ് കുടുംബശ്രീ ഷോപ്പീയിൽ ഉള്ളത്.

ചടങ്ങിൽ കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ സുധാദേവി, കുടുംബശ്രീ അസി. ജില്ലാമിഷൻ കോ – ഓർഡിനേറ്റർ സിജുകുമാർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിനീത, വാർഡ് മെമ്പർമാരായ എം.കെ ഷണ്മുഖൻ, കെ.വി ഇന്ദുലാൽ, വാർഡ് മെമ്പർമാർ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ശോഭു നാരായണൻ, കുടുംബശ്രീ സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ജെറീന, ബ്ലോക്ക്‌ കോ-ഓർഡിനേറ്റർമാരായ ഗഗന, ധന്യ, സി.ഡി.എസ് മെമ്പർമാർ കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *