Your Image Description Your Image Description
Your Image Alt Text

എടതിരിഞ്ഞി ഗ്രാമീണ വായനശാലയിലേക്ക് പുസ്തകങ്ങൾ ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു വിതരണം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ഒ കെ രാമകൃഷ്ണൻ പുസ്തകങ്ങൾ ഏറ്റുവാങ്ങി. സ്വതന്ത്രമായ വായനയും സംവാദങ്ങളും നടക്കുന്ന വിജ്ഞാന കേന്ദ്രമാണ് ലൈബ്രറികൾ എന്ന് മന്ത്രി പറഞ്ഞു.

ശാസ്ത്രബോധത്തിന്റെയും വിജ്ഞാനപൂരിതമായ ഭാവിയുടെയും ലോകത്തേക്ക് നടക്കാൻ ശ്രമിക്കണം. യുവാക്കളെയും കുട്ടികളെയും വനിതകളെയും വായനയുടെ ലോകത്തേക്ക് കൊണ്ടുവരുന്നതിനു വേണ്ടി വിവിധ പദ്ധതികൾ ആവിഷ്കരിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. എംഎൽഎ പ്രത്യേക വികസന നിധിയിൽ നിന്നും 50,000 രൂപയുടെ പുസ്തകങ്ങളാണ് വിതരണം ചെയ്തത്.

പടിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി സുകുമാരൻ അധ്യക്ഷത വഹിച്ചു. വായനശാല ഭരണസമിതി അംഗം സി കെ വിനോദ്, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുധ ദിലീപ്, വാർഡ് മെമ്പർ വി ടി ബിനോയ്, ഗ്രാമീണ വായനശാല സെക്രട്ടറി എൻ എം ജയരാജൻ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *