Your Image Description Your Image Description
Your Image Alt Text

സ്ത്രീ ​ധ​നം കൊ​ടു​ക്കു​ന്ന​വ​രേ​യും വാ​ങ്ങു​ന്ന​വ​രേ​യും ഒ​റ്റ​പ്പെ​ടു​ത്ത​ണ​മെ​ന്നാണ് മ​ന്ത്രി വീ​ണാ ജോ​ർ​ജ് പറയുന്നത് . സ്ത്രീ ​ധ​ന​ത്തി​നെ​തി​രെ സ്ത്രീ ​സ​മൂ​ഹം ഒ​ന്നി​ച്ച് നി​ല കൊ​ള്ള​ണം. എ​ല്ലാ​വ​രും വി​ചാ​രി​ച്ചാ​ൽ ന​മു​ക്ക​ത് സാ​ധ്യ​മാ​ക്കാം .

അ​ന്താ​രാ​ഷ്ട്ര വ​നി​താ ദി​നാ​ച​ര​ണം സം​സ്ഥാ​ന​ത​ല പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും വ​നി​താ ര​ത്ന പു​ര​സ്‌​കാ​ര വി​ത​ര​ണ​വും നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. സ്ത്രീ ​സൗ​ഹൃ​ദ ന​വ കേ​ര​ള​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ആ​രോ​ഗ്യ​മു​ള്ള ശ​രീ​ര​വും ആ​രോ​ഗ്യ​മു​ള്ള മ​ന​സും സ്ത്രീ​ക​ൾ​ക്കു​ണ്ടാ​വ​ണം. സ്ത്രീ​ക​ളി​ലെ വി​ള​ർ​ച്ച ക​ണ്ടെ​ത്തി ചി​കി​ത്സി​ക്കു​ന്ന​തി​നാ​യി വി​വ കേ​ര​ളം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി.

സ്ത​നാ​ർ​ബു​ദം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ഈ ​വ​ർ​ഷം പു​തി​യൊ​രു കാ​മ്പ​യി​ൻ ആ​രം​ഭി​ക്കു​ന്ന​താ​ണ്. ആ​രം​ഭ​ത്തി​ൽ ത​ന്നെ ക​ണ്ടെ​ത്തി​യാ​ൽ പൂ​ർ​ണ​മാ​യും ചി​കി​ത്സി​ച്ച് ഭേ​ദ​മാ​ക്കാ​ൻ ക​ഴി​യു​ന്ന​താ​ണ് സ്ത​നാ​ർ​ബു​ദം. സ്ത​നാ​ർ​ബു​ദം ബാ​ധി​ച്ച​വ​രെ നേ​ര​ത്തെ ക​ണ്ടെ​ത്തി ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തെ കാ​ൻ​സ​ർ സെ​ന്‍റ​റു​ക​ൾ​ക്കും പ്ര​ധാ​ന മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ​ക്കും പു​റ​മേ ജി​ല്ലാ, താ​ലൂ​ക്ക് ത​ല ആ​ശു​പ​ത്രി​ക​ളി​ൽ കൂ​ടി മാ​മോ​ഗ്രാം മെ​ഷീ​നു​ക​ൾ സ്ഥാ​പി​ച്ചു വ​രു​ന്നു.

സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ, സ്വ​കാ​ര്യ മേ​ഖ​ല എ​ന്നി​വ​രെ​ക്കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​യി​രി​ക്കും കാ​മ്പ​യി​ൻ ആ​രം​ഭി​ക്കു​ന്നത് . ‘സ്ത്രീ​ക​ളി​ൽ നി​ക്ഷേ​പി​ക്കു​ക മു​ന്നേ​റ്റ​ത്തെ ത്വ​രി​ത​പ്പെ​ടു​ത്തു​ക’ എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ വ​നി​താ ദി​നാ​ച​ര​ണ സ​ന്ദേ​ശം. പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​മ്പേ കേ​ര​ളം ഇ​ത് കൈ​വ​രി​ച്ചു. ന​വോ​ത്ഥാ​ന കാ​ല​ഘ​ട്ട​ത്തി​ലൂ​ടെ​യും പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ​യു​മാ​ണ് ഇ​ത് സാ​ധ്യ​മാ​യ​ത്.

മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ പെ​ൺ​കു​ട്ടി​ക​ളാ​ണ് മു​മ്പി​ൽ. സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ സ്ത്രീ ​പ്രാ​തി​നി​ധ്യം കൂ​ടു​ത​ലാ​ണെ​ങ്കി​ലും പൊ​തു​വാ​യ തൊ​ഴി​ൽ രം​ഗം പ​രി​ശോ​ധി​ക്കു​മ്പോ​ൾ സ്ത്രീ ​പ​ങ്കാ​ളി​ത്തം കു​റ​വാ​ണ്.

തൊ​ഴി​ൽ മേ​ഖ​ല​യി​ലെ സ്ത്രീ ​പ്രാ​തി​നി​ധ്യ​ത്തി​ൽ കേ​ര​ളം ഒ​ന്നാം സ്ഥാ​ന​ത്താ​ണെ​ങ്കി​ലും കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്ത​ണം. സ്ത്രീ​ക​ളു​ടെ മു​ന്നേ​റ്റ​ത്തി​ന് ത​ട​സ​മാ​കു​ന്ന വെ​ല്ലു​വി​ളി​ക​ളെ​ക്കൂ​ടി ക​ണ്ടെ​ത്ത​ണം. 90 ശ​ത​മാ​നം സ്ത്രീ​ക​ൾ​ക്കും ക​രി​യ​ർ ബ്രേ​ക്ക് ഉ​ണ്ടാ​കു​ന്നു​ണ്ടെ​ന്നാ​ണ് നോ​ള​ജ് ഇ​ക്കോ​ണ​മി മി​ഷ​ൻ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. ഇ​ത് പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ നടന്നു വ​രു​ന്നു.

സ്ത്രീ​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പ് രൂ​പീ​ക​രി​ച്ചു. ജെ​ൻ​ഡ​ർ ബ​ജ​റ്റ് ന​ട​പ്പി​ലാ​ക്കി. സ്ത്രീ ​ലിം​ഗ​ത്തി​ൽ രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി നി​യ​മം പാ​സാ​ക്കാ​ൻ കേരളത്തിന് ക​ഴി​ഞ്ഞു. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​വും തൊ​ഴി​ൽ മേ​ഖ​ല​യും ത​മ്മി​ലു​ള്ള ഗ്യാ​പ് കു​റ​യ്ക്കാ​നാ​ണ് പ​രി​ശ്ര​മി​ക്കു​ന്ന​ത്.

അ​മ്മ ജോ​ലി​ക്ക് പോ​കു​മ്പോ​ൾ കു​ഞ്ഞു​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​നാ​യി ഹോ​സ്റ്റ​ലു​ക​ളി​ൽ ക്ര​ഷു​ക​ൾ കൂ​ടി സ്ഥാ​പി​ച്ചു. ഏ​താ​ണ്ട് എ​ല്ലാ ജി​ല്ല​ക​ളി​ലും ഇ​ത് ന​ട​പ്പി​ലാ​ക്കി വ​രു​ന്നു. റീ ​സ്‌​കി​ല്ലിം​ഗ്, ക്രോ​സ് സ്‌​കി​ല്ലിം​ഗ് പ്രോ​ഗ്രാ​മു​ക​ൾ ന​ട​പ്പി​ലാ​ക്കി. നാം ​ല​ക്ഷ്യം വ​യ്ക്കു​ന്ന ന​വ​കേ​ര​ള​ത്തി​ന് സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സ്വാ​ഭാ​വി​ക പ്ര​ക്രി​യി​ലൂ​ടെ നേ​ടി​യെ​ടു​ക്കാ​നാ​ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മന്ത്രി വീണ ജോർജ്ജ് പറഞ്ഞെതെല്ലാം നല്ല കാര്യമാണ് , സമൂഹത്തിനും സ്ത്രീകൾക്കും ആവശ്യമുള്ള കാര്യവുമാണ് . പക്ഷെ മന്ത്രി ആദ്യം പറഞ്ഞ സ്ത്രീ ​ധ​നം കൊ​ടു​ക്കു​ന്ന​വ​രേ​യും വാ​ങ്ങു​ന്ന​വ​രേ​യും ഒ​റ്റ​പ്പെ​ടു​ത്ത​ണ​മെന്നത് പ്രവർത്തീകമാണോ ?

മന്ത്രി അതിന് തയ്യാറാണോ ? ഫ്‌ളാറ്റ് ഫോമിൽ കേറിനിന്ന് ആർക്കും വാചക കസർത്ത് നടത്താം , പക്ഷെ സ്വന്തം കാര്യം വരുമ്പോൾ പാടെ മറക്കും . മന്ത്രിക്കും മന്ത്രിയുടെ കുടുംബത്തിലും ആൺകുട്ടികളും പെൺകുട്ടികളുമുണ്ട് . അവരുടെ കാര്യത്തിൽ ഇത് നടപ്പാക്കുമോ ? നടപ്പാക്കണം .

അന്നേരം പിന്നെ ഈ പറഞ്ഞതൊക്കെ മറക്കരുത്. ഇപ്പോൾ സാധാരണയായി കണ്ടുവരുന്നത് സ്ത്രീധനമായി കൊടുക്കുകയും വാങ്ങുകയും ചെയ്യില്ല, കൊടുക്കുന്നതും വാങ്ങുന്നതും , പിതൃസ്വത്ത് അവകാശവും , പോക്കറ്റ് മണിയും , ഡ്രസ്സെടുക്കുന്നതിനും ,വിവാഹ ചിലവുമെന്നൊക്കെയുള്ള ഓമന പേരിലാണ് വാങ്ങുന്നതും കൊടുക്കുന്നതുമെല്ലാം ,

പല പെൺകുട്ടികളും പറയാറുണ്ട് , സ്ത്രീധനം ചോദിച്ചു വരുന്നവരെ വീടിന്റെ പടിക്കൽ കേറ്റരുതെന്ന് . പറഞ്ഞുകൊണ്ടിരിക്കത്തേയുള്ളൂ , വിവാഹം നടക്കണമെങ്കിൽ തുട്ട് ഇറക്കണം , ഇറക്കിയെങ്കിലേ പറ്റൂ .
സ്ത്രീയാണ് ധനമെന്നൊക്കെ പ്ലാറ്റ്‌ഫോമിൽ പറയാം .

Leave a Reply

Your email address will not be published. Required fields are marked *