Your Image Description Your Image Description
Your Image Alt Text

കോൺഗ്രസ്സിന്റെ സ്ഥാനാർത്ഥിപ്പട്ടിക വന്നപ്പോൾ കോൺഗ്രസ്സുകാർ കൊട്ടിഘോഷിക്കുന്നത് , ഷാഫി പറമ്പിൽ സർപ്രൈസാണെന്നാണ് . ഷാഫി പറമ്പിലിൻ്റെ സർപ്രൈസ് എന്താണ്? കോൺഗ്രസിന് ഒരു മുസ്ലീം സ്ഥാനാർത്ഥി വേണം. സ്ഥാനാർത്ഥി പട്ടികയിൽ ഒരു മുസ്‌ലിം സ്ഥാനാർത്ഥിയില്ല .

ആലപ്പുഴ വേണുഗോപാൽ പിടിച്ചതോടെ അക്കാര്യം പ്രതിസന്ധിയിലായി. വടകരയിൽ നിന്നും ചാടാൻ കെ. മുരളീധരൻ വല്ലാതെ സമ്മർദ്ദം ചെലുത്തുന്ന സാഹചര്യവും കണക്കിലെടുത്താണ് ഷാഫിയുടെ തലയിൽ വടകര വീണത് .

വടകരയിൽ സ്ഥാനാർത്ഥിയായി ഷൈലജ ടീച്ചറിനെ തീരുമാനിച്ചപ്പോൾ തന്നെ മുരളീധരന് ഭയപ്പാടായി . എങ്ങനെയും വേറെ മണ്ഡലത്തിലോട്ട് മാറാനായിരുന്നു ആഗ്രഹം . അങ്ങനെ ചിന്തിച്ചുകൊണ്ടിരുന്നപ്പോഴാണ് സഹോദരി പത്മജ ബിജെപിയിൽ പോകുന്ന വാർത്ത വന്നത് .

പിന്നെയൊന്നും നോക്കിയില്ല , തൃശൂർ തന്നെ കർമ്മ മണ്ഡലമെന്ന് മനസ്സിലുറപ്പിച്ചു . കരുക്കൾ നീക്കി .
ഈ സാഹചര്യങ്ങളെ കൈകാര്യം ചെയ്തപ്പോൾ ഷാഫി ബലിയാടായി. ഇതാണ് സർപ്രൈസ്.
പ്രതാപൻ നിയമ സഭയിലേയ്ക്ക് എന്നാണ് മാതൃഭൂമി കൊടുക്കുന്ന വാർത്ത ?

നിയമ സഭയിലേയ്ക്ക് നോമിനേറ്റ് ചെയ്യുന്നത് മാതൃഭൂമിയാണോ ആവോ? ഷാഫി വടകരയിൽ ജയിക്കുകയാണെങ്കിലല്ലേ ഷാഫി എം എൽ എ സ്ഥാനം രാജിവയ്‌ക്കേണ്ടതുള്ളൂ . ഇല്ലെങ്കിൽ രാജി വയ്‌ക്കേണ്ടതില്ലല്ലോ , ഏതായാലും അത്രയുമൊരു കടുംകൈ ചെയ്യേണ്ടി വരില്ല .

ചുരുക്കത്തിൽ മുരളീധരനും വേണുഗോപാലിനും വേണ്ടി ഷാഫിയെ ബലിയാടാക്കി, പ്രതാപനെ വെട്ടി അതല്ലേ സത്യം . ഏതായാലും ഈ മൂന്ന് മണ്ഡലങ്ങളിലും വലിയ അത്ഭുതങ്ങളൊന്നും സംഭവിക്കാനിടയില്ല .ഇതിൽ തൃശൂരിൽ മുരളി ചെല്ലുന്നതുകൊണ്ട് സുരേഷ് ഗോപിക്കാണ് നഷ്ടം .

രണ്ടാം സ്ഥാനം സ്വപ്നം കണ്ടു നടന്ന ചെമ്പ് ഗോപി കഴിഞ്ഞ തവണത്തെപ്പോലെ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വരും . ഇപ്പോഴത്തെ നിലയിൽ കഴിഞ്ഞ തവണ കിട്ടിയ വോട്ട് പോലും ഇത്തവണ കിട്ടില്ല .ദയനീയമായി മൂന്നാം സ്ഥാനത്തേയ്ക്ക് പോകും .

ക്രൈസ്തവ വോട്ടുകൾ നിർണ്ണായകമായ തൃശൂരിൽ മണിപ്പൂർ വിഷയം കത്തിപ്പടരും . മാത്രമല്ല , ലീഡറുടെ മകനാണ് എതിരാളികളിൽ ഒന്ന് . സുരേഷ് ഗോപിക്ക് കഴിഞ്ഞ തവണ കിട്ടിയ പല വോട്ടുകളും ഭിന്നിക്കും .ഇത് കൃത്യമായി അറിയാവുന്ന മുരളി കരുക്കൾ നീക്കി തുടങ്ങി .

Leave a Reply

Your email address will not be published. Required fields are marked *