Your Image Description Your Image Description

ചെന്നൈ:  ത​മി​ഴ്ന​ട​ൻ അ​ജി​ത് കു​മാ​റി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. അജിത്തിനെ ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാല്‍ അജിത്തിന് പതിവ് പരിശോധനകള്‍ക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ട്. കാ​ര്‍​ഡി​യോ ന്യൂ​റോ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യാ​ണ് താ​രം ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​തെ​ന്നാ​ണ് ത​മി​ഴ്മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.

ആരോഗ്യ അവസ്ഥയില്‍ യാതൊരു പ്രശ്‍നങ്ങളുമില്ല എന്നുമാണ് തമിഴകത്ത് നിന്നുള്ള റിപ്പോര്‍ട്ട്. അജിത്ത് നായകനായി വിഡാ മുയര്‍ച്ചിയെന്ന ചിത്രമാണ് ഇനി റിലീസാകാനുള്ളത്. സംവിധാനം നിര്‍വഹിക്കുന്നത് മഗിഴ്‍ തിരുമേനിയാണ്. അസെര്‍ബെയ്‍ജാനിലെ ചിത്രീകരണം അടുത്തിടെ പൂര്‍ത്തിയായിരുന്നു.

ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു അ​ജി​ത്-​ശാ​ലി​നി ദ​ന്പ​തി​ക​ളു​ടെ ര​ണ്ടാ​മ​ത്തെ മ​ക​ന്‍റെ പി​റ​ന്നാ​ൾ ആ​ഘോ​ഷം ന​ട​ന്ന​ത്. ആ​ഘോ​ഷ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ അ​ജി​ത് എ​ക്സി​ൽ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു. ഹിറ്റ്‍മേക്കര്‍ അറ്റ്‍ലിയുടെ ഒരു തമിഴ് ചിത്രത്തില്‍ അജിത്ത് നായകനാകും എന്ന് റിപ്പോര്‍ട്ടുണ്ട്. സുധ കൊങ്ങര പ്രസാദ് സംവിധാനത്തിലുള്ള ചിത്രത്തിലും അജിത്ത് നായകനായേക്കുമെന്നും ഒരു റിപ്പോര്‍ട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *