Your Image Description Your Image Description

കൊച്ചി: ഉന്നത വിദ്യാഭ്യാസം നേടിയിട്ടും തൊഴിൽരഹിതരായി തുടരുന്ന സ്ത്രീകൾക്ക് തൊഴിൽ നൽകാൻ പദ്ധതി. മൂന്നു വർഷംകൊണ്ട് 10,000 സ്ത്രീകൾക്ക് തൊഴിൽ എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാന സർക്കാരിനു കീഴിലുള്ള കേരള നോളജ് ഇക്കോണമി മിഷന്റെ നേതൃത്വത്തിലാണ് ഇതിനായി പദ്ധതി തയ്യാറാക്കുന്നത്. ഐ.ടി. മേഖലയിൽ ജോലിചെയ്യുന്ന സ്ത്രീ സി.ഇ.ഒ.മാരുടെ കൂട്ടായ്മയായ വിമെൻ ഇൻക്ലൂസീവ് ഇൻ ടെക്‌നോളജി എന്ന കൂട്ടായ്മയുടെ സഹായത്തോടെയാണ് ഇത് നടപ്പാക്കുന്നത്. ഈ മാസംതന്നെ അതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. സ്ത്രീകൾ നേതൃസ്ഥാനത്തുള്ള 100 സ്ഥാപനങ്ങൾ പദ്ധതിയെ പിന്തുണയ്ക്കും.

ഒൻപത് ലക്ഷത്തിലേറെ സ്ത്രീകൾ നോളജ് മിഷനു കീഴിലുള്ള ഡിജിറ്റൽ വർക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ നിന്നുൾപ്പെടെയായിരിക്കും ആദ്യ ഘട്ടത്തിലേക്കുള്ള 3000 സ്ത്രീകളെ തിരഞ്ഞെടുക്കുക. അടുത്ത രണ്ടുവർഷംകൊണ്ട്‌ 7000 പേർക്കുകൂടി ഐ ടി മേഖലകളിലുൾപ്പെടെ തൊഴിൽ ലഭ്യമാക്കും. സ്ത്രീകളെ തൊഴിൽ സജ്ജരാക്കുന്നതിനാവശ്യമായ പരിശീലനം വിമെൻ ഇൻക്ലൂസീവ് ഇൻ ടെക്‌നോളജി കൂട്ടായ്മയുടെ നേതൃത്വത്തിൽ നൽകും. കരിയർ ബ്രേക്ക് വന്ന സ്ത്രീകൾക്കും ഇതിൽ അവസരം ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *