Your Image Description Your Image Description

അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ് തന്റെ രോഗവിവരം ആരാധകരുമായി പങ്കുവച്ചു. കൈയിൽ ഡ്രിപ്പുമായി കിടക്കയിൽ കിടക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചാണ് താൻ ആശുപത്രിയിലാണെന്ന് രഞ്ജിനി വെളിപ്പെടുത്തിയത്.

ചെറിയ ആരോഗ്യപ്രശ്നങ്ങൾ അവഗണിച്ചു. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്ന് രഞ്ജിനി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. നെഞ്ചിലുണ്ടായ ചെറിയ അണുബാധയാണ് തന്നെ ഇവിടെ എത്തിച്ചതെന്ന് രഞ്ജിനി വ്യക്തമാക്കി.

കുറച്ചു നാളായി പ്രശ്‌നങ്ങളുണ്ടായെങ്കിലും അവഗണിച്ചു. ക്രിസ്മസ് ആഘോഷത്തിനിടെയാണ് നെഞ്ചിലെ അണുബാധ ശ്രദ്ധയിൽപ്പെട്ടത്. ആഘോഷങ്ങൾ ആവേശകരമായിരുന്നെങ്കിലും ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പോകുന്നത് അത്ര സുഖമുള്ള കാര്യമല്ലെന്നും നടി കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *