Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​ല്ലാ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്കും ‌‌‌ശ​മ്പ​ളം ന​ല്‍​കി​യെ​ന്ന് ധ​ന​വ​കു​പ്പ്. ആറാം ദിവസമാണു മുഴുവൻ ജീവനക്കാർക്കും ശമ്പളം വിതരണം ചെയ്യാൻ സാധിച്ചത്. സാധാരണ മൂന്നു ദിവസം കൊണ്ടാണ് ശമ്പള വിതരണം പൂർത്തിയാക്കുക. അഞ്ചേകാൽ ലക്ഷത്തോളം ജീവനക്കാരുടെ ശമ്പള വിതരണമാണു പൂർത്തിയായത്. എന്നാൽ ട്രഷറി നിയന്ത്രണം നീക്കുന്നതു സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ല.

ട്ര​ഷ​റി​യി​ലെ എം​പ്ലോ​യ് ട്ര​ഷ​റി സേ​വിം​ഗ്സ് ബാ​ങ്ക് (ഇ​ടി​എ​സ്ബി) അ​ക്കൗ​ണ്ടി​ലെ​ത്തു​ന്ന ശ​ന്പ​ളം അ​വി​ടെ നി​ന്നാ​ണ് ജീ​വ​ന​ക്കാ​രു​ടെ അ​ക്കൗ​ണ്ടി​ലെ​ത്തു​ന്ന​ത്. ഇ​ടി​എ​സ്ബി​ലെ സാ​ങ്കേ​തി​ക പ്ര​ശ്ന​മാ​ണ് ശ​ന്പ​ളം മു​ട​ങ്ങാ​ൻ കാ​ര​ണ​മെ​ന്നാ​ണ് ധ​ന​വ​കു​പ്പ് പ​റ​ഞ്ഞ​ത്. ഈ മാസം ഒന്നിനു ട്രഷറി ഓവർ ഡ്രാഫ്റ്റ് കാലയളവു പിന്നിട്ടതോടെ കേന്ദ്രത്തിൽനിന്നു നികുതി വിഹിതമായി കിട്ടിയ 2,736 കോടി രൂപയും ഐജിഎസ്‌ടിയുടെ സെറ്റിൽമെന്റായി കിട്ടിയ 1,386 കോടി രൂപയും റിസർവ് ബാങ്കിലേക്കു തിരിച്ചടയ്ക്കാൻ ഉപയോഗിച്ചിരുന്നു. ഇതാണു ശമ്പള വിതരണത്തിനു തടസ്സമായത്.

Leave a Reply

Your email address will not be published. Required fields are marked *