Your Image Description Your Image Description

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റിലെ പരിഷ്ക്കാരത്തിനെതിരെ വ്യാപക പ്രതിഷേധം. കോഴിക്കോട് ഗതാഗതമന്ത്രി ഗണേഷ് കുമാറിന്റെ കോലം കത്തിച്ചു. പ്രതിഷേധങ്ങളെ തുടർന്ന് പുതിയ നിർദേശം പിൻവലിച്ചു. സ്ലോട്ട് ബുക്ക് ചെയ്ത എല്ലാവർക്കും ടെസ്റ്റിന് അവസരം നൽകുമെന്ന് മന്ത്രി ഗണേഷ് കുമാർ പ്രതികരിച്ചു. കൊ​ല്ലം, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, തി​രൂ​ര്‍, മു​ക്കം, കാ​സ​ര്‍​ഗോ​ഡ് എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലാ​ണ് പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​ത്.

മു​ക്ക​ത്ത് ഗ​താ​ഗ​ത മ​ന്ത്രി ഗ​ണേ​ഷ് കു​മാ​റി​ന്‍റെ കോ​ലം ക​ത്തി​ച്ചു. ഡ്രൈ​വിം​ഗ് സ്‌​കൂ​ള്‍ സം​യു​ക്ത യൂ​ണി​യന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കോ​ലം ക​ത്തി​ച്ച​ത്. ടെ​സ്റ്റ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​നി​ടെ ടെ​സ്റ്റി​നെ​ത്തി​യ​വ​രും പോ​ലീ​സു​മാ​യി ക​യ്യാ​ങ്ക​ളി​യു​ണ്ടാ​യി. പ്ര​തി​ഷേ​ധ​ക്കാ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

‘‘ഇന്നു മുതൽ മാറ്റങ്ങൾ നടപ്പാക്കാൻ തീരുമാനമെടുത്തിരുന്നില്ല. വകുപ്പിലെ ചർച്ച ചില ഉദ്യോഗസ്ഥർ ചോർത്തി നൽകി. ഡ്രൈവിങ് സ്കൂൾ കോക്കസും ഒത്തുകളിക്കുന്നു. വാർത്ത ചോര്‍ത്തിയവരെ കണ്ടെത്തി നടപടിയെടുക്കും.’’– മന്ത്രി വ്യക്തമാക്കി .

മെയ് ഒന്ന് മുതല്‍ പുതിയ പരിഷ്‌കാരം നടപ്പാക്കുമെന്നാണ് ഗതാഗത വകുപ്പ് മന്ത്രി അറിയിച്ചിരുന്നത്. എന്നാല്‍, ബുധനാഴ്ച വൈകുന്നേരം വിളിച്ചുചേര്‍ത്ത ഓണ്‍ലൈന്‍ യോഗത്തിലാണ് ഇന്നുമുതല്‍ ഡ്രൈവിങ്ങ് ടെസ്റ്റുകള്‍ 50 പേര്‍ക്കായി പരിമിതപ്പെടുത്തിയെന്ന തീരുമാനം സ്വീകരിച്ചത്. ഡ്രൈവിങ്ങ് ടെസ്റ്റില്‍ വരുത്തിയ പരിഷ്‌കാരങ്ങളില്‍ ഇളവ് വേണമെന്ന് മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അനുകൂലമായ നടപടി ഉണ്ടായിട്ടില്ലെന്ന് ഡ്രൈവിങ്ങ് സ്‌കൂള്‍ ഉടമകള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *