Your Image Description Your Image Description

തിരുവനന്തപുരം: പത്മജ വേണുഗോപാൽ ബി.ജെ.പിയിൽ പോകുന്നത് ദൗർഭാഗ്യകരമെന്ന് എഐസിസി അംഗം ബിന്ദു കൃഷ്ണ. എല്ലാ അംഗീകാരവും കോൺഗ്രസ്‌ പാർട്ടി നൽകിയതാണ്. ഇ.ഡിയെ പേടിച്ചാണ് ബി.ജെ.പിയിൽ ചേരുന്നത്. ഇ.ഡി പത്മജയുടെ ഭർത്താവിനെ ചോദ്യം ചെയ്തിരുന്നുവെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

കോൺഗ്രസ് നേതൃത്വത്തിന്റെ അനുനയ ശ്രമങ്ങൾ തള്ളിയാണ് പദ്മജയുടെ ബിജെപി പ്രവേശനം. പദ്‌മജക്ക് അർഹമായ എല്ലാ പരിഗണനയും നൽകിയെന്നാണ് സംഭവത്തിൽ സംസ്ഥാന നേതൃത്വം പറയുന്നത്. മത്സരിക്കാൻ നൽകിയത് വിജയം ഉറപ്പായിരുന്ന സീറ്റുകളായിരുന്നുവെന്നും പാർട്ടിയിലും എന്നും മുന്തിയ സ്ഥാനങ്ങൾ നൽകിയിരുന്നുവെന്നും നേതൃത്വം വിശദീകരിക്കുന്നു.

ടി.എൻ പ്രതാപൻ എം.പിയുടെ നേതൃത്വത്തിൽ തൃശൂരില്‍ കോൺഗ്രസ് നേതാക്കൾ യോഗം ചേരുകയാണ്. ഡി.സി.സി പ്രസിഡന്‍റ് ജോസ് വെള്ളൂർ, എ.ഐ.സി.സി അംഗം അനിൽ അക്കര തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. രാജ്യസഭാ സീറ്റ് നൽകാമെന്ന് പറഞ്ഞു പലതവണ പറ്റിച്ചെന്നും ഒഴിവ് വരുന്ന അടുത്ത രാജ്യസഭാ സീറ്റ് ഉറപ്പ് നൽകാന്‍ കഴിഞ്ഞില്ലെന്നും പത്മജ നേതാക്കളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *