Your Image Description Your Image Description

പാലക്കാട് : പിണറായി വിജയൻ ക്രിമിനലുകളുടെ ദൈവമാണെന്ന് ഷാഫി പറമ്പിൽ എംഎൽഎ. ഒരു ചെറുപ്പക്കാരനെ ക്രൂരമായി കൊന്ന ക്രിമിനലുകളുടെ മനോഭാവമാണ് മുഖ്യമന്ത്രിക്ക്. ക്രിമിനലുകളുടെ സംരക്ഷണമാണ് പിണറായി വിജയൻ ഏറ്റെടുത്തിട്ടുള്ളത് എന്ന് ഷാഫി പറമ്പിൽ പറഞ്ഞു. കോളേജ് ഹോസ്റ്റലുകളിൽ കാര്യങ്ങൾ നടക്കുന്നത് എസ്എഫ്ഐയുടെ അലിഖിത നിയമങ്ങൾ അനുസരിച്ചാണ്. പാർട്ടി എസ്എഫ്ഐയെ ഉപയോഗിക്കുന്നത് കൊടി സുനിമാരെ വാർത്തെടുക്കാനാണ്. കൊടി സുനിമാരെ ഉണ്ടാക്കുന്ന ഫാക്ടറി ആയി എസ്എഫ്ഐ മാറി. ഒന്ന് ഉരിയാടാൻ മുഖ്യമന്ത്രിക്ക് മനസ്സുണ്ടോ? മരപ്പട്ടിയുടെ മൂത്രം വസ്ത്രത്തിലും വീട്ടിലും വീഴുന്നു എന്നതാണ് മുഖ്യമന്ത്രിയുടെ പ്രധാന പ്രശ്നം. മരപ്പട്ടിയുടെ മൂത്രമാണോ മനുഷ്യരുടെ ചോരയാണോ വലുതെന്ന് ചിന്തിക്കണം. സ്റ്റുഡൻ്റ്സ് ഡീൻ എന്ന പേരിൽ അവിടെ ഭരണം നടത്തിയിരുന്നത് ഒരു ലോക്കൽ കമ്മിയാണ്. സിദ്ധാർത്ഥിൻ്റെ കൊലപാതകികളെ അറസ്റ്റ് ചെയ്യുമ്പോൾ പോലീസിന് സ്ലോമോഷനാണ് എന്നും ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *