Your Image Description Your Image Description

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ബ്രാൻഡായ കെ റൈസ് അരിയുടെ വില പ്രഖ്യാപിച്ചു. ശബരി കെ റൈസ് ജയ കിലോയ്ക്ക് 29 രൂപ, കുറുവ 30 രൂപ, മട്ട 30 രൂപ എന്നരീതിയിലാണ് വില നിശ്ചയിച്ചിരിക്കുന്നത്. സപ്ലൈകോ സബ്സിഡിയായി റേഷൻ കാർഡ് ഉടമകൾക്കു നൽകിയിരുന്ന അരിയുടെ ഭാഗമായാണു കെ റൈസ് എന്ന പേരിൽ ബ്രാൻഡ് അരി വിപണിയിലെത്തിക്കുന്നത്. 10 കിലോ സബ്സിഡി അരി തുടർന്നും ലഭിക്കും. ശബരി കെ റൈസ് പ്രതിമാസം 5 കിലോയാണു വിതരണം ചെയ്യുന്നത്.

റേഷൻ കടകൾ വഴി വിതരണം  അരി തന്നെയാണ്  കേന്ദ്ര സർക്കാർ ഭാരത് അരി എന്ന പേരിൽ വിതരണം ചെയ്യുന്നതെന്നു ഭക്ഷ്യമന്ത്രി ജി.ആര്‍.അനിൽ പറഞ്ഞു. ഭാരത് അരിയുടെ വില 29 രൂപയാണെങ്കിലും നാഫെഡ് അടക്കമുള്ള സ്ഥാപനങ്ങൾ വാങ്ങുന്നത് 18.59 രൂപയ്ക്കാണ്. 10.41 രൂപ ലാഭത്തിനാണ് ഈ അരി വിൽക്കുന്നത്. എന്നാൽ, 9.50 രൂപ മുതൽ 11.11 രൂപവരെ ബാധ്യത ഏറ്റെടുത്താണു ശബരി കെ റൈസ് കേരള സർക്കാർ പൊതുജനത്തിനു നൽകുന്നതെന്നും മന്ത്രി പറഞ്ഞു. കെ റൈസിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വരുംദിവസങ്ങളിൽ നിർവഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *