Your Image Description Your Image Description

കൊച്ചി : വിവാദ ആൾ ദൈവം സന്തോഷ് മാധവൻ അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 11.05 നായിരുന്നു അന്ത്യം. ശാന്തിതീരം എന്ന സന്യാസാശ്രമം നടത്തുകയും പീഡനക്കേസുകളിലും വ‍ഞ്ചനാക്കുറ്റങ്ങളിലും അറസ്റ്റിലാവുകയും ചെയ്ത വ്യക്തിയാണ് സന്തോഷ് മാധവൻ. കട്ടപ്പന സ്വദേശിയായ സന്തോഷ് മാധവന്‍ സ്വാമി ചൈതന്യ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ശാന്തിതീരം എന്ന ആശ്രമത്തിന്‍റെ മറവിലായിരുന്നു ഇയാളുടെ കുറ്റകൃത്യങ്ങള്‍.

2008 ൽ ആണ് സന്തോഷ് മാധവന്റെ തട്ടിപ്പുകളും ലൈം​ഗിക പീഡന വിവരങ്ങളും പുറത്തുവന്നത്. പണം തട്ടിയെടുത്തെന്ന വിദേശ യുവതിയുടെ പരാതിയെ തുടർന്നാണ് ഇയാൾ ആദ്യം അറസ്റ്റിലായത്. ഇതോടെ ആശ്രമത്തിന്റെ മറവിൽ ഇയാൾ നടത്തിയ കൂടുതൽ തട്ടിപ്പുകളും ലൈം​ഗിക പീഡനങ്ങളും പുറംലോകമറിഞ്ഞു . പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലടക്കം ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങി പുറംലോകവുമായി ബന്ധപ്പെടാതെ കഴിയുകയായിരുന്നു ഇയാൾ.

Leave a Reply

Your email address will not be published. Required fields are marked *