Your Image Description Your Image Description

വെള്ളറട : 67-ാമത് തെക്കൻ കുരിശുമല മഹാതീർത്ഥാടനം മാർച്ച് 10 മുതൽ 17 വരെയും 28, 29 തിയ്യതികളിലും നടക്കും. “വിശുദ്ധകുരിശ് തീർത്ഥാടകരുടെ പ്രത്യാശ” എന്നതാണ് ഈ വർഷത്തെ തീർത്ഥാടക സന്ദേശം. രണ്ടു ഘട്ടങ്ങളായാണ് തീർത്ഥാടനം നടക്കുക. മാർച്ച് 10 ന് വൈകുന്നേരം സംഗമവേദിയിൽ നെയ്യാറ്റിൻകര രൂപതാ മെത്രാൻ ഡോ. വിൻസെന്റ് സാമുവൽ തീർത്ഥാടന പതാക ഉയർത്തുന്നതോടെ മഹാതീർത്ഥാടനത്തിനു തുടക്കം കുറിക്കും.

തീർഥാടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. പാറശാല എംഎൽഎ ഹരീന്ദ്രന്റെ അധ്യക്ഷതയിൽ കൂടിയ വിവിധ സർക്കാർ വകുപ്പ് മേധാവികളുടെ യോഗം ഒരുക്കങ്ങൾ വിലയിരുത്തി. കേരളത്തിലും, തമിഴ്‌നാട്ടിലും തീർത്ഥാടകർക്ക് തീർത്ഥാടകർക്ക് ഗതാഗത സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് ബന്ധപ്പെട്ട വകുപ്പുകൾ അറിയിച്ചതായി തെക്കൻ കുരിശുമല ഡയറക്ടർ ഡോ. വിൻസെന്റ് മാധ്യമങ്ങളോട് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *